കലാകാരന്റെ വീട്ടിലെ വിചിത്ര ലോകം കണ്ടെടുത്തത് മരണശേഷം; ‘റോൺസ് പ്ലേസ്’ ഇന്ന് ചരിത്രത്തിന്റെ അംശം!

April 18, 2024

ഒരു മനുഷ്യൻ ജീവനോടിരിക്കുമ്പോൾ പലപ്പോഴും ചുറ്റുമുള്ളവർ അയാളുടെ പ്രാധാന്യം മനസിലാക്കുന്നതിൽ പരാജയപ്പെടാറുണ്ടെന്ന് കേട്ടിട്ടില്ലേ? എന്നാൽ ഒരാൾ മരണപ്പെട്ട ശേഷം അയാളുടെ പല കലാ സൃഷ്ടികളും ലോകം കാണുന്നത് എത്ര ദൗർഭാഗ്യകരമാണ്. ഇംഗ്ലണ്ടുകാരനായ റോൺ ഗിറ്റിൻസ് ആരുമറിയാതെ ഒരു ആർട്ട് ഗ്യാലറിയയാക്കി മാറ്റിയ വീടാണ് അത്തരത്തിൽ ഇന്ന് ലോക ശ്രദ്ധ നേടുന്നത്. (Man’s Apartment becomes Historic Site After his Death)

79-ാം വയസ്സിൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമാണ് റോൺ തനിക്കായി ഉണ്ടാക്കിയ വിചിത്രവും അതിശയകരവുമായ ലോകം ബന്ധുക്കൾ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ റോൺ ഗിറ്റിൻസിനെ ഏറെ വിചിത്രവും ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു കലാകാരനുമായാണ് അറിഞ്ഞിരുന്നത്.

എന്നാൽ 2019-ൽ 79-ാം വയസ്സിൽ അദ്ദേഹം മരിച്ചതിന് തൊട്ടുപിന്നാലെ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നദീതീര പട്ടണമായ ബിർക്കൻഹെഡിലെ വാടകയ്ക്ക് അപ്പാർട്ട്മെൻ്റിൻ്റെ ചുവരുകളിൽ മുഴുവൻ അദ്ദേഹത്തിന്റെ കല സൃഷ്ടികളാണെന്ന് ആരും അറിഞ്ഞിരുന്നില്ല.

Read also: കശ്മീരിലെ സദാഫ് മസാലയും വീൽചെയറിലെ ഉടമസ്ഥയും!

ഗിറ്റിൻസ് തൻ്റെ കുടുംബത്തെ എപ്പോഴും അകറ്റിയാണ് നിർത്തിയിരുന്നത്. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അയാളുടെ അപ്പാർട്ട്മെൻ്റിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. വർഷങ്ങളോളം, ഗിറ്റിൻസിൻ്റെ കുടുംബം അദ്ദേഹത്തിൻ്റെ വിചിത്രമായ ജീവിതത്തെ സംരക്ഷിക്കാൻ പരിശ്രമിച്ചു.

“റോൺസ് പ്ലേസ്” എന്ന അപ്പാർട്ട്മെൻ്റ് സംരക്ഷിക്കപ്പെടാൻ യോഗ്യമായ ആർട്ട് ഇൻസ്റ്റാളേഷനാണെന്ന് വാദിച്ചു. ഒടുവിൽ, ഇംഗ്ലണ്ടിലെ ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ നിശ്ചയിക്കുന്ന ദേശീയ സ്ഥാപനമായ ഹിസ്റ്റോറിക് ഇംഗ്ലണ്ട് റോൺസ് പ്ലേസിനെ ദേശീയ പൈതൃക പട്ടികയിൽ ചേർത്തെന്ന് അദ്ദേഹത്തിന്റെ കുടുംബം ഏപ്രിൽ മാസം ആദ്യം പ്രഖ്യാപിച്ചു.

അപ്പാർട്ട്മെൻ്റിന് ഗ്രേഡ് II ലിസ്റ്റിങ്ങാണ് ലഭിച്ചത്. ഹിസ്റ്റോറിക് ഇംഗ്ലണ്ട് അനുസരിച്ച് പ്രധാനപ്പെട്ട കെട്ടിടങ്ങൾക്ക് ലഭിക്കുന്ന പദവിയാണത്. വളരെ സാധാരണമായ, തീർത്തും സ്വകാര്യമായ ജീവിതം നയിച്ച റോൺ നിമിഷങ്ങൾക്കുള്ളിൽ ഒരു ബഹുമുഖ പ്രതിഭയായി മാറുന്ന കാഴ്ച എത്ര അതിശയകരമാണ്. ജീവിതം പലപ്പോഴും നിഗൂഢതകൾ നിറഞ്ഞതാണെന്ന് പറയുന്നതിൽ തെറ്റ് പറയാനാവില്ല.

Story highlights: Man’s Apartment becomes Historic Site After his Death