മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ ഇന്ത്യക്കാർക്ക് ഗുണപ്രദമാകുന്നതെങ്ങനെ?
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം ആളുകൾ പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന സ്വപ്ന നാടാണ് യൂറോപ്പ്. അതിനാൽ തന്നെ യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ഒരു പുതിയ നിയമം ഇന്ത്യക്കാർക്ക് വലിയൊരു സന്തോഷവാർത്തയായിരിക്കുകയാണ്. ഈ നിയമത്തിലുള്ള കൂടുതൽ സാധുതയുള്ള കാലയളവുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസ നേടുന്നത് എളുപ്പമാക്കുന്നു.
ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്റ്റോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട് , പോർച്ചുഗൽ, റൊമാനിയ, സ്ലൊവേനിയ, സ്ലൊവാക്യ, ഫിൻലാൻഡ്, സ്വീഡൻ എന്നിവയ്ക്കൊപ്പം ഐസ്ലാൻഡ്, ലിച്ചെൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ 29-ലധികം യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഷെങ്കൻ വിസ പ്രവേശനം നൽകുന്നു.
2024 ഏപ്രിൽ 18 മുതൽ ആരംഭിച പുതിയ വിസ നിയമം ഇന്ത്യക്കാർക്ക് ഷെങ്കൻ വിസകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. മുമ്പ്, കൂടുതൽ കാലത്തേക്ക് സാധുതയുള്ള മൾട്ടി-എൻട്രി വിസ നേടുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഈ പുതിയ നിയമം അനുസരിച്ച്, യൂറോപ്പിൽ മികച്ച യാത്രാ ചരിത്രമുള്ള ഇന്ത്യക്കാർക്ക് മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് അർഹതയുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് രണ്ട് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് യോഗ്യത നേടാം. ഈ വിസ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിലേക്കുള്ള ഒരു തുടക്കമാണ്., ഇത് യൂറോപ്പ് എരിയയ്ക്കുള്ളിൽ കൂടുതൽ യാത്രാ സൗകര്യം അനുവദിക്കുന്നു. എങ്കിലും എന്തായാലും വിസ പരിമിതികൾ ഇപ്പോഴും ബാധകമാണ് എന്നത് ശ്രദ്ധേയമാണ്.
Story highlights- Multiple-Entry Schengen Visa