പോകാം, ഭൂഗോളത്തിന്റെ അറ്റത്തേക്ക്.. ശ്വസിക്കാം ശുദ്ധവായു

April 9, 2024

ശുദ്ധവായു ഒരു ആവശ്യവസ്തുവായി മാറിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വിനാശകരമായ ആഘാതങ്ങളെക്കുറിച്ചുള്ള അവബോധം വളരുന്നതിനൊപ്പം ലഭ്യമാകുന്ന ഇടങ്ങളും ശ്രദ്ധേയമാകുന്നു. സന്ദർശകർക്ക് ഏറ്റവും ശുദ്ധമായ വായു പ്രദാനം ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേപ് ഗ്രിം. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയുടെ വടക്ക്-പടിഞ്ഞാറൻ അറ്റത്തിനടുത്തുള്ള ഒരു വിദൂര ഉപദ്വീപ്, ലോകത്തിന്റെ അഗ്രം എന്നുമാണ് വിളിക്കപെടുന്നത്.

കേപ് ഗ്രിമിനെ വ്യത്യസ്തമാക്കുന്നതിനുള്ള പ്രധാന കാരണം അതിന്റെ ശ്രദ്ധേയമായ വിദൂരതയാണ്. ഭൂമിയിലെ ഏറ്റവും ശുദ്ധവായു സ്ഥിരമായി രേഖപ്പെടുത്തുന്ന ഇവിടെ ആളുകൾ വരുന്നത് വളരെ കുറവാണ്. അന്റാർട്ടിക്കയിൽ നിന്ന് മലിനീകരണമില്ലാത്ത വായു കൊണ്ടുപോകുന്ന, മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന, ഉഗ്രമായ കാറ്റിന് പേരുകേട്ടതാണ് ഈ പ്രദേശം. കേപ് ഗ്രിമിൽ എത്തുന്ന വായുവിന്റെ ഏകദേശം 30 ശതമാനവും ശാസ്ത്രജ്ഞർബേസിക് ആയി കണക്കാക്കുന്നു, അതായത് പ്രാദേശിക അന്തരീക്ഷ സ്രോതസ്സുകളാലും സിങ്കുകളാലും അത് മലിനമാകാതെ തുടരുന്നു.

Read also: പൊതുസ്ഥലങ്ങളിലെ ചാർജിങ് പോയിന്റ് ഉപയോഗിക്കുന്നവരാണോ..? കരുതിയിരിക്കാം ജ്യൂസ് ജാക്കിംഗ്‌

അതേസമയം, കേപ് ഗ്രിം ശ്രദ്ധേയമാണെങ്കിലും, ശുദ്ധവായുവിന് പേരുകേട്ട മറ്റ് വിദൂര സ്ഥലങ്ങൾ ലോകമെമ്പാടും ഉണ്ട്. ഹവായിയിലെ മൗന ലോ സ്റ്റേഷൻ, മക്വാരി ദ്വീപ്, അന്റാർട്ടിക്കയിലെ കേസി സ്റ്റേഷൻ, സ്വാൽബാർഡ് പട്ടണമായ നൈ-അലെസുന്ദ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Story highlights- place with the cleanest air on Earth