പത്തുപേരുടെ ജീവനെടുക്കാനുള്ള വിഷമുണ്ട്; വില രണ്ടുലക്ഷം- ലോകത്തെ ഏറ്റവും വിഷമുള്ള തവള!

വിഷം ചീറ്റുന്ന പാമ്പുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ നമുക്ക് ചുറ്റുമുള്ള പല ജന്തുജാലങ്ങളുടെയും വിഷമയത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിഷമുള്ളതുമായ ഒരു തവളയെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാനേ സാധ്യതയില്ല. ഈ തവളയുടെ വില നിസാരമല്ല. പോയ്സൺ ഡാർട്ട് ഫ്രോഗ് എന്നാണ് ഈ ഇനത്തിന്റെ പേര്. വിഷത്തിന്റെ പേരിലാണ് ഈ താവള ലോകമെമ്പാടും അറിയപ്പെടുന്നത്. അതായത് നിരുപദ്രവകാരിയല്ല എന്നത് സാരം.
ഈ ഇനത്തിൽ പെട്ട ഒരു തവളയുടെ വിഷം 10 പേരെ കൊല്ലുവാൻ തക്കവണ്ണമുള്ളതാണ് എന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ഈ തവള ലോകമെമ്പാടും വൻതോതിൽ കടത്തപ്പെടുന്നത്. പലപ്പോഴും വാർത്തകളിൽ ഇവയെ കടത്തുന്ന സംഘങ്ങൾ പിടിയിലാകുന്നത് കാണാൻ സാധിക്കാറുണ്ട്. അപ്പോൾ മൂല്യമറിയാതെ നമ്മളും അമ്പരന്നിട്ടുണ്ടാകും, ഈ തവളയ്ക്കെന്താ ഇത്ര പ്രത്യേകത എന്ന്.
Read also: സാൻഫ്രാൻസിസ്കോ ഉൾക്കടലിലൂടെ ഒഴുകി നടക്കുന്ന ഇരുനില വീട്- വിചിത്രമായ കാഴ്ചയ്ക്ക് പിന്നിലെ കൗതുകം
പോയ്സൺ ഡാർട്ട് ഫ്രോഗിൻ്റെ വിലയും അതുപോലെയാണ്. ഈ ഇനത്തിൽപ്പെട്ട ഒരു തവളയ്ക്ക് രാജ്യാന്തര വിപണിയിൽ ഏകദേശം 2 ലക്ഷം രൂപയാണ് വില. ഈ ഇനത്തിലെ തവളകൾ കറുപ്പ്, മഞ്ഞ, ഓറഞ്ച്, കടും പച്ച, നീല എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളവയാണ് പൊതുവെ കാണപ്പെടുന്നത്. ബ്രസീൽ, ഇക്വഡോർ, വെനിസ്വേല, ബൊളീവിയ, കോസ്റ്റാറിക്ക, പനാമ, ഗയാന, ഹവായ് എന്നിവിടങ്ങളിലെ വനങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്.
Story highlights- poison dart frog speciality