കുഞ്ഞിനെ അമാനുഷികനാക്കാൻ ഭക്ഷണത്തിന് പകരം സൂര്യപ്രകാശം മാത്രമേൽപ്പിച്ച് പിതാവ്; ഒടുവിൽ മരണം
ചില വ്യക്തികളുടെ ചിന്തയും പ്രവർത്തികളുമൊക്കെ ഏത് തരത്തിലാണ് മറ്റുള്ളവരുടെ ജീവിതം തന്നെ അപകടത്തിലാക്കുന്നത് എന്നത് ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെയൊരു ദാരുണമായ വാർത്തയാണ് റഷ്യയിൽ നിന്നും ലോക ശ്രദ്ധ നേടുന്നത്. തന്റെ നവജാത ശിശുവിന് അമാനുഷിക ശക്തികൾ ലഭിക്കുമെന്ന വിശ്വാസത്തിൽ സൂര്യപ്രകാശം മാത്രം ഏൽപ്പിച്ച് കുഞ്ഞിനെ മരണത്തിന് കാരണമായ ഒരു അച്ഛനെ കുറിച്ചാണ് പറയുന്നത്. 44 കാരനായ മാക്സിം ല്യൂട്ടിയാണ് ഈ പിതാവ്.
കർശനമായ സസ്യാഹാരിയായ ജീവിതശൈലി പ്രോത്സാഹിപ്പിച്ച ഒരു റഷ്യൻ ഇൻഫ്ളുവന്സറാണ് ഈ പിതാവ്. തൻ്റെ നവജാത മകൻ്റെ മരണത്തിന് കാരണമായതിന് എട്ട് വർഷത്തേക്ക് തടവിലായി. ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള, ഒന്നര കിലോ മാത്രം ഭാരമുള്ള തൻ്റെ കുഞ്ഞിന് പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്ന് പോഷണം ലഭിക്കുന്നുണ്ടെന്ന നിര്ബന്ധത്തിലായിരുന്നു ഇയാൾ. കുഞ്ഞിന്റെ മരണശേഷം തൻ്റെ പങ്കാളി ഒക്സാന മിറോനോവയെ പ്രതിയാക്കാനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ, ഒടുവിൽ കുറ്റം സമ്മതിച്ചു. അമ്മയായ മിറോനോവയ്ക്ക് രണ്ട് വർഷത്തെ തിരുത്തൽ എന്ന നോൺ കസ്റ്റഡി ശിക്ഷയും ലഭിച്ചിട്ടുണ്ട്.
Read also: ഹാരി പോട്ടർ വില്ലന്റെ രൂപവും പേരും-‘വോൾഡ്മോർട്ട്’ എന്ന പേരുമായി പുതിയ ഉറുമ്പിനെ കണ്ടെത്തി
കുട്ടിയുടെ മരണത്തിൻ്റെ ഔദ്യോഗിക കാരണം ന്യുമോണിയയും തളർച്ചയും ആയിരുന്നു.ഈ ബ്ലോഗർ തൻ്റെ കുഞ്ഞിന് മനപ്പൂർവ്വം തൻ്റെ “പ്രാണ-ഭക്ഷണം” നൽകി വളർത്തണം, ആളുകൾ സൂര്യപ്രകാശം ഭക്ഷിക്കുകയും ദിവസങ്ങളോളം വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുകയും ചെയ്യുന്ന ഒരു ഭക്ഷണക്രമത്തിൽ ജീവിക്കണം എന്നുമൊക്കെ ആയിരുന്നു ഈ പിതാവിന്റെ രീതി. കുഞ്ഞിനെ മുലയൂട്ടുന്നതിൽ നിന്ന് പോലും അമ്മയെ ഇയാൾ വിലക്കിയിരുന്നു.
Story highlights- Russian influencer causes son’s death with sunlight diet