വാസ്തുവിദ്യയുടെ അത്ഭുതം; ഇത് നിഴലുകളില്ലാത്ത പള്ളി!
വാസ്തുവിദ്യയുടെ മികവാർന്ന ഉദാഹരണങ്ങളും അത്ഭുതങ്ങളുമൊക്കെ ലോകമെമ്പാടും പല നൂറ്റാണ്ടുകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. കാലം മുന്നോട്ട് പോകുംതോറുംപുതിയ അത്ഭുതങ്ങൾ പിറവിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, ചൈനയിലെ ചെങ്ഡുവിലുള്ള സിനോ-ഫ്രഞ്ച് സയൻസ് പാർക്ക് ചർച്ച് വാസ്തുവിദ്യ അത്ഭുതങ്ങളുടെ പട്ടികയിലേക്ക് ചേരുകയാണ്. നിഴലുകളില്ലാത്ത പള്ളി എന്നാണ് ഈ ചർച്ച് ലോകമെമ്പാടും അറിയപ്പെടുന്നത്.
ഷാങ്ഹായ് ഡാച്വാൻ ആർക്കിടെക്റ്റുകൾ രൂപകൽപ്പന ചെയ്തതാണ് ഈ അമ്പരപ്പിക്കുന്ന പള്ളി. ഭാവനയുടെ അതിരുകൾ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ് ഈ കെട്ടിടം എന്നതാണ് ശ്രദ്ധേയം. പരമ്പരാഗത പള്ളികളുടെ രൂപങ്ങളല്ലാതെ പുതിയ രീതിയിലാണ് ഈ നിർമിതി.
ചൈനയിലെ പർപ്പിൾ ലാവെൻഡർ വയലിൽ നിർമ്മിച്ച കത്തോലിക്കാ പള്ളികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ചർച്ച്. സിനോ-ഫ്രഞ്ച് സയൻസ് പാർക്ക് ചർച്ച് എന്ന് പേരിട്ടിരിക്കുന്ന പള്ളി, ലൈറ്റ് മെറ്റീരിയലുകളും പുതിയ നിർമ്മാണ സാങ്കേതികതകളും ഉപയോഗിച്ച് പരമ്പരാഗത പള്ളിയുടെ രൂപത്തെ പുനർനിർവചിച്ചിരിക്കുന്നു. 65 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള പള്ളി, ഒരു ലാവെൻഡർ വയലിൽ ആണ് സ്ഥിതി ചെയ്യുന്നത് .
മനോഹരമായ രൂപം നൽകാനും സ്വയം വെളിച്ചവും നിഴലും ലഭിക്കാനും ആയിരക്കണക്കിന് വെളുത്ത നേർത്ത ബീമുകൾ കൊണ്ടാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ലളിതവും വെളുത്തതും വെളിച്ചം മാത്രം പോലെ കാണപ്പെടുന്നതുമാണ്. അതിനാലാണ് നിഴലുകൾ ഇല്ല എന്ന് വിശേഷിപ്പിക്കുന്നത്.
Read also: ഭൂമിയിലെ കടലുകളെക്കാൾ മൂന്നിരട്ടി ജലം- ഭൂമിക്ക് ഉള്ളിൽ കണ്ടെത്തിയ കടലിന്റെ രഹസ്യം
പരമ്പരാഗത പാശ്ചാത്യ സഭയിൽ നിന്നാണ് പള്ളിയുടെ രൂപം എടുത്തിരിക്കുന്നത്. സൂര്യൻ അസ്തമിക്കുമ്പോൾ പള്ളി ഒരു പ്രകാശകിരണമായി മാറും. ഈ ഏറ്റവും സ്വാഭാവികവും ശുദ്ധവുമായ വെളിച്ചമാണ് ഈ പള്ളിയുടെ ഏറ്റവും വലിയ പ്രത്യേകതയും. പള്ളിയുടെ പ്രധാന ഘടന ഫ്രെയിം ഒരു നേർത്ത കട്ടിയുള്ള സ്റ്റീൽ ഫ്രെയിം ആണ്.
Storyhighlights- shadowless church in china