ഇൻവെസ്റ്റ്മെന്റ് ബാങ്കറിൽ നിന്നും ഇഡ്ഡലി കച്ചവടത്തിലേക്കുള്ള മാറ്റം; കൃഷ്ണൻ മാസം വിൽക്കുന്നത് 50,000 ഇഡ്ഡലികൾ
നിങ്ങളുടെ മനസിന് സന്തോഷവും സംതൃപ്തിയും നൽകുന്ന എന്തുകാര്യവും ചെയ്യുക.. അപ്പോൾ തന്നെ നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും ഏറെക്കുറെ പരിഹാരം കിട്ടും എന്നതാണ് പറയാറുള്ളത്. എന്നാൽ നിങ്ങൾക്ക് അറിയുന്ന എത്ര പേർ അവർ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നതായി അറിയാം. വളരെ ചുരുക്കമായിരിക്കും. ഇഷ്ടമില്ലെങ്കിൽ കൂടി പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ജോലികൾ ചെയ്യുന്നവർ നമുക്ക് ഇടയിലുണ്ടാകും അല്ലേ.. എന്നാൽ തന്റെയും ഇഷ്ടത്തെ മുറുകെപിടിച്ച് വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുടുംബ ബിസിനസിലേക്ക് ചുവടുവച്ച വ്യക്തിയാണ് ബെംഗളൂരുകാരനായ കൃഷ്ണൻ മഹാദേവൻ. ( Success story of Krishnan Mahadevan and Iyer Idli )
ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിലെ വമ്പൻമാരായ ഗോൾഡ്മാൻ സാക്സിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കർ എന്ന ഉയർന്ന പദവിയിൽ ജോലി ചെയ്യുകയായിരുന്നു മഹാദേവൻ. അവിടെ നിന്നും ചെറുകിട സംരഭകൻ എന്ന നിലയിലേക്കുള്ള മാറ്റം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. പലർക്കും അദ്ദേഹത്തിന്റെ തീരുമാനം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ആഗ്രഹത്തെതും, പാരമ്പര്യത്തെയും പിന്തുടരാൻ വലിയ ശമ്പളമുള്ള ആ ജോലി രാജിവച്ചു. തുടർന്ന് അമ്മയ്ക്കൊപ്പം ബെംഗളൂരുവിലെ വിജ്ഞാൻ നഗറിൽ അയ്യർ ഇഡ്ഡലി സംരംഭത്തിന് ഒപ്പം ചേർന്നു.
2001-ൽ അച്ഛൻ തുടങ്ങിയതാണ് അയ്യർ ഇഡ്ഡലി. അതുകൊണ്ടുതന്നെ രുചികരമായ ചൂടുള്ള ഇഡ്ഡലിക്ക് പേരുകേട്ട ഈ ചെറിയ ഭക്ഷണശാല കൃഷ്ണനെ സംബന്ധിച്ച് ഏറെ വൈകാരികവുമായിരുന്നു. എന്നാൽ റിസ്കെടുക്കാൻ തയ്യാറായ ചെറുപ്പക്കാരൻ കച്ചവടത്തിൽ വളർച്ച നേടി. വർഷങ്ങളോളം കൃഷ്ണന്റെ അച്ഛൻ ഇഡ്ഡലിയുടെ കൂടെ തേങ്ങ ചട്ണി മാത്രമാണ് നൽകിയിരുന്നത്. ആ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. സമീപത്ത് നിരവധി റെസ്റ്റോറൻ്റുകൾ ഉണ്ടെങ്കിലും, അയ്യർ ഇഡ്ലി അതിൻ്റെ തനതായ, മൃദുവായ ഇഡ്ലികൾക്ക് ഇപ്പോഴും വളരെ ജനപ്രിയമാണ്.
ഭക്ഷണത്തിന്റെ ഉയർന്ന ഗുണമേന്മ ത്നനെയാണ് അയ്യർ ഇഡ്ഡലിയുടെ ഹൈലൈറ്റ്. വളരെ ചെറിയ കടയാണിത്. ഇതുവഴി ചെലവ് കുറയ്ക്കാനും, കുറഞ്ഞ നിരക്കിൽ ഇഡ്ഡലി നൽകാനും കൃഷ്ണന് സാധിക്കുന്നു. പ്രതിമാസം 50,000 ഇഡ്ഡലികളാണ് ഈ കടയിൽ വിൽക്കുന്നത്.
Read Also : 15-ാം വയസിൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു; ഇന്ന് കോടികൾ ആസ്തിയുള്ള ബിസിനസുകാരി!
2009-ൽ പിതാവ് മരണപ്പെട്ടതിന് ശേഷം കൃഷ്ണനും അവന്റെ അമ്മ ഉമയുമാണ് ഇന്നു കടയുടെ നടത്തിപ്പുകാർ. ആഡംബരപൂർണ്ണമായ ചുറ്റുപാടുകളും, ഇന്റീരിയറുകളും ഒന്നും തന്നെ ഇവിടെയില്ല. മറിച്ച് ഗുണനിലവാരം, പുതുമ, വൃത്തി, രുചി എന്നിവയാണ് വേണ്ടതെന്ന് ഈ അമ്മയും, മകനും വിശ്വസിക്കുന്നു.
Story highlights : Success story of Krishnan Mahadevan and Iyer Idli