ഇന്ന് സമ്പൂർണ സൂര്യഗ്രഹണം- എന്തുകൊണ്ടാണ് ഇന്ത്യയുടെ ഉപഗ്രഹം ആദിത്യ എൽ1-ന് ദൃശ്യമാകാത്തത്?

April 8, 2024

വടക്കേ അമേരിക്കയുടെ വിശാലമായ ഭാഗങ്ങളിൽ ദൃശ്യമാകുന്ന പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യക്കാർക്ക് നഷ്ടമാകും. യുഎസ്എയിലുടനീളമുള്ള ആളുകൾ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്ന വേളയിൽ എന്തുകൊണ്ട് ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല എന്ന് നോക്കാം.

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സോളാർ ഒബ്സർവേറ്ററിയായ ആദിത്യ എൽ 1, സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സംഭവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയില്ല.

സൂര്യൻ്റെ 24×7, 365-ദിവസത്തെ തടസ്സമില്ലാത്ത കാഴ്ച നൽകുന്ന സ്ഥലത്ത് ഉപഗ്രഹം ഉചിതമായി സ്ഥാപിച്ചിരിക്കുന്നതിനാലാണ് ഈ അപൂർവ്വ കാഴ്ച നഷ്ടമാകുന്നത്. ഗ്രഹണം കാരണം ഉപഗ്രഹത്തിൻ്റെ കാഴ്ച ഒരിക്കലും തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കിയാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ സ്ഥലം തിരഞ്ഞെടുത്തതും സ്ഥാപിച്ചതും.

ആദിത്യ എൽ1 ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിൻ്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ യാതൊരു മറവുമില്ലാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും.

Read also: ‘ഇനിയൊരു നജീബ് ഉണ്ടാകരുതെന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിക്കുന്നു’; ആടുജീവിതത്തെക്കുറിച്ച് നവ്യ നായർ

അതേസമയം, ഏതാണ്ട് ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ന്യൂയോർക്ക് സ്റ്റേറ്റിൻ്റെ പടിഞ്ഞാറൻ, വടക്കൻ ഭാഗങ്ങളിൽ സമ്പൂർണ ഗ്രഹണം അനുഭവപ്പെടുന്നത്. ഈ കാഴ്ച അനുഭവേദ്യമാക്കാൻ നാസ ശ്രമിക്കുന്നുണ്ടെങ്കിലും പകൽ രാത്രിയിലേക്ക് മാറുന്ന പൂർണമായും ഇരുട്ടായിരിക്കുന്ന സമയം, ഏകദേശം നാല് മിനിറ്റ് മാത്രമേ നീണ്ടുനിൽക്കൂ.

Story highlights- Why India’s Sun Satellite miss the Glimpse