വാപ്പച്ചിയുടെയും ഉമ്മയുടെയും 45 വർഷങ്ങൾ- മാതാപിതാക്കൾക്ക് ആശംസയുമായി ദുൽഖർ സൽമാൻ

May 6, 2024

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും. ഒന്നിച്ചുള്ള യാത്രയുടെ നാൽപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ആശംസകളുമായി സിനിമാലോകം സജീവമാണ്. ഇപ്പോഴിതാ, ഇരുവർക്കും ആശംസയുമായി മകൻ ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്.

‘നിങ്ങൾ രണ്ടുപേരുടെയും 45 വർഷം ലോക ലക്ഷ്യങ്ങൾ നൽകുന്നു! നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിൻ്റെ ഭാഗമാകാനും അതിൻ്റെ സ്‌നേഹത്തിലും ഊഷ്‌മളതയിലും മുഴുകുകയും ചെയ്യുന്ന നാം ഭാഗ്യവാന്മാർ. ഉമ്മയ്ക്കും ഉപ്പയ്ക്കും വാർഷിക ആശംസകൾ! നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു’- ദുൽഖർ സൽമാൻ കുറിക്കുന്നു.

ആശംസയ്‌ക്കൊപ്പം മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിദേശയാത്രയുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നു. എന്നും കുടുംബജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് മമ്മൂട്ടി. ഭാര്യയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ എക്കാലത്തും ശ്രദ്ധേയവുമാണ്. ‘ഭാര്യാഭർത്താക്കന്മാർ തമ്മിൽ രക്തബന്ധമില്ല. അമ്മ, അച്ഛൻ, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരാണ് നമ്മുടെ രക്തബന്ധങ്ങൾ, നമുക്ക് തകർക്കാൻ കഴിയാത്ത ഒന്ന്. എന്നാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താവുന്നതാണ്. അതിന് രക്തബന്ധമില്ല. എന്നാൽ നമ്മൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാര്യയിലൂടെയാണ് അഭേദ്യമായ രക്തബന്ധങ്ങൾ സൃഷ്ടിക്കുക്കപ്പെടുന്നത് എന്നതാണ്. അതിനാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൈവികമാണ്’.

Read also: ‘ആടുജീവിതം’ അവിശ്വസിനീയമായ യാത്രയുടെ തുടക്കവും ഒടുക്കവും: ചിത്രങ്ങളുമായി അമല പോൾ

1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.

Story highlights- 45th anniversary of mammootty and sulfath