പ്രണയത്തിലെ ഭാഗ്യദോഷി; ഒടുവിൽ 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി മുട്ടയിട്ട് അരയന്നം!

പ്രണയത്തിൽ നിര്ഭാഗ്യവതി എന്ന വിളിപ്പേരിന് ഉടമ. പ്രായമോ, 70 വയസ്. ഒടുവിൽ തന്റെ സമയം എത്തിയെന്ന് തെളിയിക്കുകയാണ് നോർഫോക്ക് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ അരയന്നം. എഴുപതാം വയസിൽ തന്റെ ആദ്യത്തെ മുട്ടയിട്ടിരിക്കുകയാണ് ഈ അരയന്നം. ഫെക്കൻഹാമിന് സമീപമുള്ള പെൻസ്‌തോർപ്പ് നേച്ചർ റിസർവിൽ താമസിക്കുന്ന 60 ലധികം അരയന്നങ്ങളിൽ ഒന്നാണ് ഗെർട്രൂഡ്.
സ്ലിംബ്രിഡ്ജിൽ നിന്ന് 2018 ൽ റിസർവിലെത്തിയതാണ്. ഈ സീസണിന് മുമ്പ് ഒരിക്കലും പ്രജനനത്തിൽ താൽപ്പര്യം കാണിച്ചിരുന്നില്ല. ഫ്ലെമിംഗോകൾക്ക് 40 വയസ്സുവരെയും ഗെർട്രൂഡിന് 70 വയസ്സും വരെയുമാണ് ആയുർദൈർഘ്യം. എന്നാൽ, അവയ്ക്ക് ആ പ്രായത്തിൽ അമ്മയാകാനുള്ള സാധ്യത പ്രകടിപ്പിക്കാൻ കഴിയുന്നത് അതിശയകരമാണ്.
“ഈ വർഷം ഗെർട്രൂഡിന് വിരിയാൻ മുട്ടയില്ലെങ്കിലും, കൂട്ടത്തിലുള്ള മറ്റ് പല അരയന്നങ്ങളും ഏതാനും ആഴ്ചകൾക്കുള്ളിൽ അവയുടെ കുഞ്ഞുങ്ങളെ പുറത്തേക്കെത്തിക്കും. ഗെർട്രൂഡ് അതിനാൽ തന്നെ ഈ കുഞ്ഞുങ്ങളുടെ സംരക്ഷയാകുമെന്നാണ് കേന്ദ്രത്തിലുള്ളവർ വിശ്വസിക്കുന്നത്. മുട്ടയിട്ടെങ്കിലും അത് ഫലഭൂയിഷ്ഠമോ പ്രായോഗികമോ അല്ലായിരുന്നു. അതിനാലാണ് അരയന്നത്തെ പ്രണയത്തിലെ ഭാഗ്യദോഷി എന്നും വിശേഷിപ്പിച്ചത്.
Story highlights- 70year old flamingo named Gertrude has laid her very first egg