സൂര്യതാപം മൂലം കുഴഞ്ഞ് വീണ് കുരങ്ങ്; സിപിആർ നൽകി രക്ഷിച്ച് പോലീസുദ്യോഗസ്ഥൻ
സഹജീവി സ്നേഹത്തിന്റെ ഹൃദയംതൊടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. യാദൃശ്ചികമായി ഉണ്ടാകുന്ന പല അപകടങ്ങളിലും ചിലപ്പോഴൊക്കെ സഹായഹസ്തവുമായി എത്തുന്ന ആളുകളെ നാം കണ്ടിട്ടുണ്ട്. പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽ പലരും എന്തുചെയ്യണം എന്നറിയാതെ നോക്കിനിൽക്കുമ്പോൾ സമചോതിമായ ഇടപെടലുകൾ നടത്താൻ കഴിയുന്നത് ചിലപ്പോഴൊക്കെ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായേക്കാം. അത്തരം ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വികാസ് തോമർ രക്ഷിച്ചത് ഒരു കുട്ടികുരങ്ങന്റെ ജീവനാണ്.സൂര്യതാപം കാരണമുണ്ടായ നിർജ്ജലീകരണം മൂലം ബോധരഹിതനായ ഒരു കുരങ്ങന് സിപിആർ നൽകി രക്ഷിക്കുകയായിരുന്നു അദ്ദേഹം. വീരോചിതമായി കുരങ്ങിൻ്റെ നെഞ്ചിൽ സിപിആർ പമ്പ് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും പ്രശംസ നേടുകയും ചെയ്യുന്നു.
Read also: 5,300 വർഷം മുൻപ് കൊല്ലപ്പെട്ടു; ടാറ്റുവും മരണകാരണവും വ്യക്തം- ഇത് ഒറ്റ്സി എന്ന മഞ്ഞുമനുഷ്യൻ
അമിതമായ ചൂട് കാരണം കുരങ്ങൻ മരത്തിൽ നിന്ന് വീണ് ബോധരഹിതനാകുകയായിരുന്നു. നിരവധി കുരങ്ങുകൾ വീണ കുരങ്ങിന്റെ ചുറ്റും കൂടിയിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിനെ രക്ഷിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. നിരവധി ആളുകളുടെ സാന്നിധ്യം കുരങ്ങുകളെ പരിഭ്രാന്തരാക്കുകയും ഇത് രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയും ചെയ്തു. അതിനിടെയാണ് സിപിആർ നൽകി പോലീസുദ്യോഗസ്ഥൻ രക്ഷാപ്രവർത്തനം നടത്തിയത്.
Story highlights- a policeman performing CPR on a baby monkey