വലയിൽ കുടുങ്ങിയത് കരിനീല ചേലിൽ അപൂർവ്വ ലോബ്സ്റ്റർ!

May 10, 2024

അപൂർവ്വ വസ്തുക്കളും ജീവജാലങ്ങളുമൊക്കെ കണ്ടെത്തുന്നത് വളരെയധികം വാർത്താ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, തെക്കൻ കോർണിഷ് തീരപ്രദേശത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒരു നീല ലോബ്സ്റ്ററിനെ പിടികൂടി. മത്സ്യത്തൊഴിലാളിയായ ക്രിസ് പക്കിയാണ് പോൾപെറോയ്ക്ക് സമീപം തൻ്റെ വലയിൽ അതുല്യമായ നീല ലോബ്സ്റ്ററിനെ കുടുക്കിയത്.

റിപ്പോർട്ട് അനുസരിച്ച്, ഈ ലോബ്സ്റ്ററുകൾ ഒരു ഇലക്ട്രിക് ബ്ലൂ നിറത്തിലാണ് കാണപ്പെടുക. ഇത് ഒരു പ്രത്യേക പ്രോട്ടീൻ്റെ അമിതമായ ഉൽപാദനത്തിലേക്ക് നയിക്കുന്ന ജനിതക അപാകത മൂലമാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സുവോളജി ഡിപ്പാർട്ട്‌മെൻ്റിലെ ഒരു വിദഗ്ധൻ, നീല ലോബ്‌സ്റ്ററിനെ പിടിക്കാനുള്ള സാധ്യത രണ്ട് ദശലക്ഷത്തിൽ ഒന്ന് മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്.

Read also: കൂട്ടിനുള്ളിൽ അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺ വേഴാമ്പൽ- ഉള്ളുതൊട്ടൊരു കാഴ്ച

എന്തായാലും ഈ അപൂർവ്വ ജീവിയെ ക്രിസ് പക്കിയും പോൾപെറോ മത്സ്യവ്യാപാരിയായ ജാക്വലിൻ സ്പെൻസറും ലോബ്സ്റ്ററിനെ അതിൻ്റെ സംരക്ഷണത്തിനായി അടുത്തുള്ള അക്വേറിയത്തിലേക്ക് ദാനം ചെയ്യാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Story highlights- Blue lobster washed up on Cornwall coast