ഈ ശവകുടീരത്തിൽ നിറയുന്നത് ചിരിയും ഊർജ്ജവും; ഇത് സന്തോഷത്തിന്റെ നിറപ്പകിട്ടുള്ള സെമിത്തേരി

May 14, 2024

സാധാരണയായി മരണാനന്തര ഇടങ്ങൾ എപ്പോഴും നൊമ്പരത്തിന്റേതായി മാറാറുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ നാം വിലപിക്കുന്ന, ശാന്തത നിലനിൽക്കുകയും ഉള്ളിൽ അടക്കംചെയ്തവരോട് ബഹുമാനം കാണിക്കുകയും ചെയ്യുന്ന ഗൗരവമേറിയ സ്ഥലങ്ങളാണിവ. അതായത് പൊതുവെ സെമിത്തേരികൾ സന്തോഷത്തോടെയോ പോസിറ്റിവിറ്റിയോടെയോ ഇടങ്ങളല്ല.

എന്നാൽ, ഉക്രേനിയൻ അതിർത്തിയിൽ നിന്ന് 2.5 മൈൽ അകലെയുള്ള സപന്ത പട്ടണത്തിലെ റൊമാനിയയിൽ സ്ഥിതി ചെയ്യുന്ന സിമിറ്റിരുൾ വെസൽ എന്ന സെമിത്തേരിയിൽ കാര്യങ്ങൾ ഇങ്ങനെയല്ല. അല്ലെഗ്രോ സെമിത്തേരി എന്നറിയപ്പെടുന്ന സിമിറ്റിരുൾ വെസൽ, മരണപ്പെട്ടയാളെ നർമ്മത്തോടെ ഓർമ്മിപ്പിക്കുന്ന എപ്പിറ്റാഫുകൾ കൊണ്ട് അലങ്കരിച്ച സെമിത്തേരിയാണ്. അതിൻ്റെ നിറപ്പകിട്ടാർന്ന കുരിശുകളും ശവകുടീരങ്ങളും കാരണം വളരെ പ്രശസ്തമായ ഒരു ശ്മശാന സ്ഥലമായി ഇവിടം മാറി.

ഈ അന്തരീക്ഷം തന്നെ ഊർജ്ജവും ചിരിയും നിറഞ്ഞതാണ്. അതിനാൽ ഇവിടം ‘മെറി സെമിത്തേരി’ എന്ന് വിളിക്കുന്നു. സെമിത്തേരി വളരെ ചെറുതാണ്, എന്നാൽ വളരെ വർണ്ണാഭമായതുമാണ്. 1935-ൽ, പ്രാദേശിക കലാകാരൻ സ്റ്റാൻ ഇയോൻ പത്രാഷ് ആദ്യത്തെ ശവകുടീര കുരിശ് രസകരമായ ഒരു ശിലാശാസനത്തോടെ കൊത്തിയെടുത്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം എണ്ണൂറിലധികം വർണ്ണാഭ കുരിശുകൾ കൊത്തിയെടുത്തു. ഓരോന്നും ഓക്ക് മരത്തിൽ കൊത്തിയെടുത്തതും തിളക്കമുള്ള നിറങ്ങളിൽ ചായം പൂശിയതുമാണ്. പരമ്പരാഗത നാടോടി പാറ്റേണുകൾ വെച്ച് മരിച്ചയാളുടെ കൊത്തിയെടുത്തതും വരച്ചതുമായ ചിത്രവും നർമ്മവും കാവ്യാത്മകവുമായ ഒരു എപ്പിറ്റാഫും ഇതിൽ ഉൾപ്പെടുത്തും. ചിലർ മരണപ്പെട്ടയാൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാണിക്കുന്നു..മറ്റുള്ളവർ മരണത്തിൻ്റെ രീതി കാണിക്കുന്നു. എന്തായാലും ഇത്രയധികം രസകരമായ ഒരു സെമിത്തേരി ലോകത്തെവിടെയുമില്ല.

Story highlights- Cimitirul Vesel A Cemetery you can Laugh In