തുടക്കം മൂന്ന് പൈസയിൽ; രണ്ടുരൂപയ്ക്ക് ഇഡലി വിൽക്കുന്ന ധനം പാട്ടി

May 25, 2024

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുള്ള ധനം പാട്ടിയുടെ വീട്ടിലേക്ക് എത്തുന്നവരെ ക്ഷണിക്കുന്നത്, നല്ല പൂപോലുള്ള ഇഡലിയുടെ മണം. നല്ല ചൂട് ചമ്മന്തിയും സാമ്പാറിനുമൊപ്പം ലഭിക്കുന്ന ഇഡലിക്ക് പക്ഷേ, വെറും രണ്ടുരൂപയേ ഉള്ളു. എന്തിനാണ് ഇത്രയും കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുന്നത് എന്ന് ചോദിച്ചാൽ പാട്ടി പറയും; ‘എനിക്ക് ഏറ്റവും പ്രധാനം എൻ്റെ ഉപഭോക്താക്കൾ നിറഞ്ഞ വയറോടും പുഞ്ചിരിയോടും കൂടെ പോകുന്നത് കാണുക എന്നതാണ്. കുറച്ച് വർഷങ്ങളായി നമ്മൾ ഈ ഭൂമിയിൽ ഉണ്ട്, പണത്തിന് പുറകെ ഓടരുത്. സ്നേഹം എന്നെ മുന്നോട്ട് കൊണ്ടുപോകുന്നു’.

ഈ ഇഡലി കടയിൽ നല്ല കസേരകളോ മേശകളോ ആകർഷകമായ പ്രവേശന കവാടമോ ഇല്ല. പക്ഷേ, വരുന്നവരെ സ്വീകരിക്കുന്നത്, സ്നേഹത്തിന്റെ വിശാലമായ കലവറയാണ്. ടാർപോളിൻ ഷീറ്റുകളും ഓല മേഞ്ഞ മേൽക്കൂരയും ചേർന്ന് കെട്ടിയിരിക്കുന്ന മൺ വീട് ആണ് ഈ ഇഡലി കട. സ്‌കൂൾ കുട്ടികളും ദിവസക്കൂലിക്കാരും ഓഫീസിൽ പോകുന്നവരും എല്ലാ ദിവസവും രാവിലെ ഒത്തുകൂടുന്ന സ്ഥലമാണ്. ഉച്ചവരെയോ അതിലധികമോ വരെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കാൻ ആളുകൾ ഇങ്ങോട്ടേക്കെത്തും.

കഴിക്കാനായി ഉപഭോക്താക്കൾ മൺതറയിൽ ഇരിക്കുന്നു. നാല് പതിറ്റാണ്ടിലേറെയായി ധനം പാട്ടി ഈ കച്ചവടം ആരംഭിച്ചിട്ട്. വിവാഹശേഷം 1960ൽ പുതുക്കോട്ടയിലേക്ക് എത്തിയതാണ് ധനം പാട്ടി. ഭർത്താവ് ഒരു ചായക്കട നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ആരോഗ്യം മോശമായതിനാൽ ധനം പാട്ടി കുടുംബത്തിൻ്റെ അത്താണിയായി മാറി. ചായക്കടയിൽ തുടങ്ങി കുടുംബം പോറ്റാൻ അവൾ പല കച്ചവടങ്ങളും നടത്തി.

read also: 76-ാം വയസിൽ സ്വന്തം റെക്കോർഡ് തകർത്ത് മാരത്തൺ ഓട്ടം- സ്റ്റാറായി മുത്തശ്ശി


ചായക്കട ലാഭകരമല്ലാത്തതിനാൽ ധനം പലഹാരങ്ങളും ഉണ്ടാക്കി. അതും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് തികയാതെ വന്നപ്പോൾ, 1980-കളിൽ ഇഡലി വിൽക്കാൻ തുടങ്ങി. പുതുക്കോട്ടയിലെ ഗാന്ധിനഗറിലെ തിരക്കേറിയ തെരുവിൽ സ്ഥിതി ചെയ്യുന്ന കട സ്കൂൾ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെയുള്ള എല്ലാവരുടെയും വിശ്വസ്തമായ ഒരു ഉപഭോക്തൃ അടിത്തറ ഉണ്ടാക്കി.

റേഷൻ അരിയും പരിപ്പും ഇഡ്ഡലി മാവും സാമ്പാറും ഉപയോഗിച്ചായിരുന്നു ഇഡലി ഉണ്ടാക്കിയിരുന്നത്. എന്നാൽ ലഭിക്കുന്ന റേഷൻ സാധനങ്ങൾ ഉണ്ടാക്കുന്ന അളവിന് തികയുന്നില്ല എന്ന അവസ്ഥയിൽ സ്ഥിരം ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും അവരുടെ റേഷൻ അരിയുമായി ധനത്തെ സഹായിക്കുന്നു.

Story highlights- dhanam patty sells idli’s for just 2 rs