നാൽപത് പ്രകാശവർഷങ്ങൾക്ക് അപ്പുറം; ഭൂമിയെക്കാൾ ചെറുതും ജീവൻ നിലനിർത്താൻ സാധ്യതയുള്ളതുമായ ഗ്രഹം കണ്ടെത്തി
ജ്യോതിശാസ്ത്രജ്ഞർ 40 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തി. റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ജീവൻ്റെ സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
ഗവേഷണ പ്രബന്ധമനുസരിച്ച്, Gliese 12 b ഭൂമിയേക്കാൾ അല്പം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്. ഉപരിതല താപനില 107 ഡിഗ്രി ഫാരൻഹീറ്റ് (42 ഡിഗ്രി സെൽഷ്യസ്) ഉള്ളതിനാൽ, ഇത് ഭൂമിയുടെ ശരാശരിയേക്കാൾ ചൂടാണ്, എന്നാൽ മറ്റ് പല എക്സോപ്ലാനറ്റുകളേക്കാളും തണുപ്പാണ് ഇവിടെ എന്നാണ് നിഗമനം. ഈ താപനില പരിധി ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ നിലനിൽക്കുന്ന ജലത്തിൻ്റെ സാധ്യത ഉയർത്തുന്നു. ഇതാണ് ജീവൻ്റെ പ്രധാന ഘടകമായി കാണുന്നതും.
Read also: 76-ാം വയസിൽ സ്വന്തം റെക്കോർഡ് തകർത്ത് മാരത്തൺ ഓട്ടം- സ്റ്റാറായി മുത്തശ്ശി
Gliese 12 b ന് അന്തരീക്ഷമുണ്ടോ എന്ന ചോദ്യം എങ്കിലും നിലനിൽക്കുന്നുണ്ട്. ഈ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും ഇത് ജീവൻ്റെ ഒരു സാധ്യതയുള്ള സങ്കേതമാക്കി മാറ്റുന്നുവെന്നുമാണ് നിഗമനം. എന്നാൽ ഇതിന് ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാം എന്നതും ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൻ്റെ സാധ്യതയുമുണ്ടാകാം എന്നതും മുന്നിലുണ്ട്.
Story highlights- Earth Sized World With Potential For Life Discovered