ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജീവി; ഇതാണ് ചിരിവീരൻ ക്വോക്ക!

May 11, 2024

എപ്പോൾ കണ്ടാലും മുഖത്തൊരു ചിരിയുണ്ടാകും. പറഞ്ഞുവരുന്നത് മനുഷ്യനെ കുറിച്ചല്ല. ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ ജീവിയെ കുറിച്ചാണ്. തെക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്നുള്ള ക്വോക്ക എന്ന സഞ്ചിമൃഗം ആരുടേയും മുഖത്ത് പുഞ്ചിരി വിടർത്തുന്ന ഒന്നാണ്. വലുപ്പത്തിൽ കുഞ്ഞനാണ്. പക്ഷേ, അവയുടെ പ്രത്യേകതരത്തിലുള്ള വായ വ്യത്യസ്തമായ ആകൃതി നൽകുകയും ക്വോക്കകൾക്ക് എപ്പോഴുമുള്ള ചിരിയുടെ രൂപം നൽകുകായും ചെയ്യുന്നു.

എണ്ണത്തിൽ വളരെ കുറവും എല്ലായിടങ്ങളിലും കാണപ്പെടാത്ത ഒന്നാണെങ്കിലും ഇവയുടെ ഈ ചിരിമുഖം ആളുകളുടെ ഹൃദയം കീഴടക്കുന്നുണ്ട്. അവയുടെ എണ്ണം ദിനംപ്രതിയെന്നോണം അതിവേഗം കുറയുന്നുണ്ട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൻ്റെ തീരത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ റോട്ട്‌നെസ്റ്റ് ദ്വീപിലാണ് ഇന്ന് ഭൂരിഭാഗം ക്വോക്കകളുമുള്ളത്. ഏകദേശം 10,000 എണ്ണമുണ്ട്. 17-ാം നൂറ്റാണ്ടിൽ ഡച്ച് കോളനിക്കാർ ആദ്യമായി ഈ ദ്വീപിൽ ഇറങ്ങിയപ്പോൾ ദ്വീപിന് ക്വോക്ക എന്ന പേരുപോലും നൽകി.

Read also: അതിരുകടന്ന ‘അതിര്’ തർക്കം; പരിഹാരമായി നേർപകുതിയായി മുറിച്ച മരം!

കാര്യം ഏറ്റവും സന്തോഷമുള്ള മൃഗമൊക്കെ ആണെങ്കിലും വലിയ കുറെ ആരോപണങ്ങളൊക്കെ ഇവയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ആളുകളെ കടിക്കും എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുങ്ങളെ എറിഞ്ഞികൊടുത്തിട്ട് ഓടും എന്നും പറയുന്നു. എന്നാൽ, ക്വോക്ക അക്ഷരാർത്ഥത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ വേട്ടക്കാരിലേക്ക് വലിച്ചെറിയുന്നില്ല. എന്നാൽ, പടനങ്ങളിൽ പറയുന്നതനുസരിച്ച് പല സഞ്ചിമൃഗങ്ങളെയുംപോലെ, പെൺ ക്വോക്കകളും അവരുടെ കുഞ്ഞുങ്ങളെ അവരുടെ സഞ്ചിയിൽ കൊണ്ടുനടക്കുന്നു. വേട്ടക്കാരുടെ മുന്നിൽപ്പെടുമ്പോളുള്ള അവസ്ഥയിൽ, ക്വോക്ക ചിലപ്പോൾ അതിൻ്റെ സഞ്ചിയിൽ അയവ് വരുത്തുകയും കുഞ്ഞുങ്ങളെ നിലത്ത് വീഴ്ത്തുകയും, ഭീഷണികൾക്കുള്ള ഒരു വ്യതിചലനമായി അവരെ അവശേഷിപ്പിക്കുകയും ചെയ്യും.

Story highlights- happiest Animal on Earth