ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തിതാരം! ഗൂഗിൾ ഡൂഡിലിൽ നിറഞ്ഞ് ഹമീദ ബാനു
ഇന്ന് ഗൂഗിളിന്റെ ലോഗോയിൽ കാണുന്നത് ഒരു ഇന്ത്യൻ വനിതയുടെ മുഖമാണ്. ഹമീദ ബാനുവിൻ്റെ അസാധാരണമായ വിജയം ഗൂഗിൾ ആഘോഷിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗുസ്തിക്കാരിയായി പരക്കെ കണക്കാക്കപ്പെടുന്ന ഹമീദ ബാനു 1900-കളുടെ തുടക്കത്തിൽ ഉത്തർപ്രദേശിലെ അലിഗഢിന് സമീപമാണ് ജനിച്ചത്. ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയ്ക്കുള്ള ആദരാവായാണ് മെയ് 4 എന്ന ദിനം ഗൂഗിൾ തെരെഞ്ഞെടുത്തത്. ( India’s first women wrestler hameeda banu )
1940കളിലും 1950കളിലുമായിരുന്നു ഹമീദ ബാനുവിന്റെ കരിയർ. അവർ 300-ലധികം മത്സരങ്ങളിലാണ് ഈ കാലഘട്ടത്തിൽ വിജയിച്ചത്. മാത്രമല്ല, പലപ്പോഴും പുരുഷ ഗുസ്തിക്കാരെ മത്സരങ്ങൾക്ക് വെല്ലുവിളിയ്ക്കാറുമുണ്ടായിരുന്നു. ഹമീദ ബാനുവിനെ തോൽപ്പിച്ചാൽ ആ പുരുഷ ഫയൽവാനെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഗുസ്തി പുരുഷന്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന കാലത്ത് ഇന്ത്യയിൽ ബാനു ഒരു ശക്തിയായി ഉയർന്നു.
1954-ൽ ഈ ദിവസമാണ് ഹമീദ ബാനു വിഖ്യാത ഗുസ്തി താരം ബാബ പഹൽവാനെ വെല്ലുവിളിച്ച് പരാജയപ്പെടുത്തിയത്. അതിനാലാണ് ഹമീദ ബാനുവിന്റെ ഓർമ്മയ്ക്കായി ഗൂഗിൾ ഡൂഡിൽ മെയ് 4 തിരഞ്ഞെടുത്തത്. ഈ വിജയത്തിന് ശേഷം ഹമീദ ബാനു പ്രൊഫഷണൽ ഗുസ്തിയിൽ നിന്ന് വിരമിച്ചു.
Read also: വെറും 2.88 സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്ത് യുവാവ്- റെക്കോർഡ് നേട്ടം
ഗൂഗിൾ ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന വിവരങ്ങൾ ഇതാണ്- ‘1954-ലെ ഈ ദിവസം, ബാനുവിന് അന്താരാഷ്ട്ര അംഗീകാരം നേടിയ ഗുസ്തി മത്സരം റിപ്പോർട്ട് ചെയ്യപ്പെട്ടു. അവർ പ്രശസ്ത ഗുസ്തിക്കാരനായ ബാബ പഹൽവാനെ വെറും 1 മിനിറ്റും 34 സെക്കൻഡും കൊണ്ട് പരാജയപ്പെടുത്തി, അതിനുശേഷം അവർ പ്രൊഫഷണൽ ഗുസ്തിയിൽ നിന്ന് വിരമിച്ചു.’.
Story highlights- india’s first women wrestler hameeda banu