താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തൊണ്ണൂറുലക്ഷം വീടുകൾ; ജപ്പാനിൽ സംഭവിക്കുന്നത്..

May 16, 2024

ലോകത്തിലെ പല ഇടങ്ങളിലും ഭവന പ്രതിസന്ധി രൂക്ഷമാകുകയാണ്. എന്നാൽ, ജപ്പാനിൽ സ്ഥിതി മറിച്ചാണ്. അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് തൊണ്ണൂറുലക്ഷം വീടുകളാണ്! കുത്തനെ കുറയുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഈ ഒഴിഞ്ഞ വീടുകൾ പ്രതിനിധീകരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വീടുകൾ ജപ്പാനിൽ ‘ആകിയ’ എന്നാണ് അറിയപ്പെടുന്നത് .ഇത് സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന ശൂന്യമായ പാർപ്പിട ഭവനങ്ങളെ സൂചിപ്പിക്കുന്നു.

എന്നാൽ ഇപ്പോൾ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് കൂടുതൽ അകിയ കാണപ്പെടുന്നത്. ഇത് ഇതിനകം തന്നെ പ്രായമായ ജനസംഖ്യയും ഓരോ വർഷവും ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ കുറവും നേരിടുന്ന സർക്കാരിന് ഭീകരമായ ഒരു പ്രശ്നമാണ്.

വീടുകളുടെ എണ്ണം വർധിച്ചതല്ല, ഇവിടെയൊന്നും താമസിക്കാൻ മതിയായ ആളുകൾ ഇല്ല എന്നതാണ് പ്രശ്‌നം. ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയം തയ്യാറാക്കിയ കണക്കുകൾ പ്രകാരം ജപ്പാനിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ 14 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.

Read also: പ്രിയതമയുടെ ഓർമ്മയ്ക്കായി ഒരുകിലോമീറ്ററോളം നീളത്തിൽ ഗിത്താർ വനമൊരുക്കി ഭർത്താവ്- ഭാഗമായത് ഏഴായിരത്തോളം മരങ്ങൾ..

ജപ്പാനിലെ ഫെർട്ടിലിറ്റി നിരക്ക് കുറവായതിനാൽ, പല അകിയ ഉടമകൾക്കും അവരുടെ വീട് കൈമാറാൻ അവകാശികളില്ല. ചില സമയങ്ങളിൽ, നഗരങ്ങളിലേക്ക് മാറിത്താമസിക്കുകയും ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്യാത്ത യുവതലമുറകൾക്കാണ് അകിയകൾ പാരമ്പര്യമായി ലഭിക്കുന്നത്.

Story highlights- Japan has 90 lakh vacant homes