അറുപതുവർഷത്തിലധികം കുളിക്കാതെ ജീവിച്ചു; ആദ്യമായി കുളിച്ചതിന് പിന്നാലെ മരണവും- ലോകത്തെ ഏറ്റവും വൃത്തിഹീനനായ മനുഷ്യന്റെ ജീവിതം
എത്രദിവസം വരെ കുളിക്കാതിരിക്കാൻ ഒരാൾക്ക് സാധിക്കും? ഒരാഴ്ച എന്ന് പറഞ്ഞാൽ പോലും ആളുകൾക്ക് ഞെട്ടലുണ്ടാകും. എന്നാൽ, 60 വർഷം തുടർച്ചയായി കുളിക്കാതിരുന്ന ഒരാളെക്കുറിച്ച് അറിഞ്ഞാലോ? അങ്ങനെയും ഒരാൾ ജീവിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വൃത്തിഹീനൻ എന്നറിയപ്പെട്ടിരുന്ന അമൂ ഹാജി.
94 വയസ്സുള്ളപ്പോഴാണ് അയാൾ ലോകപ്രസിദ്ധനായതും മരണപ്പെടുന്നതും. രണ്ടിന്റെയും കാരണം ഒന്നുതന്നെയുമായിരുന്നു. കുളി. അഴുക്ക് മൂടിയ ഇറാനിയൻ – ഫാർസ് പ്രവിശ്യയിലെ ദേജ്ഗാഹ് ഗ്രാമത്തിൽ നിന്ന് 65 വർഷത്തിലേറെയായി കുളിക്കാത്ത അവസ്ഥയിലാണ് അയാളെ ലോകം കണ്ടത്.
ഒരു ഓപ്പൺ ഹോമിലാണ് അയാൾ താമസിച്ചത്. വീടെന്ന് പറഞ്ഞാൽ അങ്ങനെ വിശേഷിപ്പിക്കാൻ സാധിക്കുമോ എന്ന സംശയം ഉളവാക്കുന്ന വിധത്തിലുള്ള ഒരു ഇടമെന്നും പറയാം. മുള്ളൻ പന്നിയുടെ മാംസം കഴിച്ച് കൂടാതെ മൃഗങ്ങളുടെ ചാണകത്തിലും നിന്നും പുകവലിച്ച്, തുരുമ്പിച്ച ഓയിൽ ക്യാനിൽ നിന്ന് വെള്ളം കുടിച്ച് അയാൾ ജീവിച്ചു.
എങ്ങനെയാണ് വൃത്തിയില്ലായ്മ അയാളുടെ ജീവിതത്തിന്റെ ഭാഗമായത് എന്നത് അത്ര വ്യകതമല്ല. കാരണം, യൗവനത്തിലെ വൈകാരിക തിരിച്ചടികളുടെ ഫലമായാണ് ഇങ്ങനെ വിചിത്രമായ ജീവിതരീതി നയിക്കുന്നത് എന്നത് മാത്രമാണ് പറഞ്ഞിട്ടുള്ളത്. കുളിക്കുന്നതിനോടും ഫ്രഷായ ഭക്ഷണപാനീയങ്ങളോടും അയാൾക്ക് വിമുഖത തോന്നി. അങ്ങനെയുള്ള കാര്യങ്ങൾ അതായത് കുളിക്കുന്നത് പോലും തനിക്ക് അസുഖമോ നിർഭാഗ്യമോ വരുത്തുമെന്ന് അയാൾ ഭയപ്പെട്ടു.
Read also: തൂത്തൻഖാമന്റെ കല്ലറ തുറന്നവരുടെ മരണങ്ങൾ; നൂറ്റാണ്ടുകൾക്കിപ്പുറം രഹസ്യം ചുരുളഴിയിച്ച് ഗവേഷകർ
വിരോധാഭാസം എന്തെന്നാൽ, ആശങ്കാകുലരായ നാട്ടുകാർ അയാളെ കൂട്ടമായി പിടിച്ച് കുളിപ്പിച്ചു. അതിനുശേഷമാണ് അദ്ദേഹം രോഗം പിടിപെട്ട് ജീവൻ വെടിഞ്ഞത്. അതായത് അയാളുടെ വിശ്വാസമാണ് ആ മരണത്തിലും ജയിച്ചത്. ഹാജിയുടെ മരണശേഷം, ആ അനൗദ്യോഗിക റെക്കോർഡ് തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും കുളിക്കാത്ത ഒരു ഇന്ത്യക്കാരനാണ് നേടിയത്.
വാരണാസിക്ക് പുറത്തുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള കൈലാഷ് സിംഗ്, രാഷ്ട്രം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ വേണ്ടി 30 വർഷത്തിലേറെയായി കുളിച്ചിരുന്നില്ല.
Story highlights- life of the worlds most dirtiest person amou haji