മലയാളത്തിന്റെ പ്രിയങ്കരന് പിറന്നാൾ; മോഹൻലാലിന് ആശംസാപ്രവാഹവുമായി സിനിമാലോകം

May 21, 2024


മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ്. 1978 ൽ തന്റെ കരിയർ ആരംഭിച്ച നടൻ 400 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു അഭിനയം, അവതാരകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ഇതിനോടകം താരം തിളങ്ങി. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് വലിയ കുതിപ്പാണ് നടത്തിയത്. ഇപ്പോഴിതാ, 64-ാം പിറന്നാൾ ആഘോഷങ്ങളുടെയും ആശംസകളുടെയും നിറവിലാണ് അദ്ദേഹം.

നിരവധി ആളുകളാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്. നടൻ മമ്മൂട്ടി അർധരാത്രി 12 മണിക്ക് തന്നെ പ്രിയ താരത്തിന് ആശംസ അറിയിച്ചു. ശോഭന, മഞ്ജു വാര്യർ തുടങ്ങിയവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.  ലോകം മുഴുവനുമുള്ള ലാലേട്ടൻ ആരാധകർ അദ്ദേഹത്തിന് സോഷ്യൽ ഇടങ്ങളിലൂടെ പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്.

പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നിരവധി വിഡിയോകളും ഇതിനോടകം പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞു. അഭിനേതാവായും ഗായകനായുമെല്ലാം തിളങ്ങിയ താരം സംവിധായക വേഷം അണിയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി മോഹൻലാലാണ് ചിത്രത്തിൽ എത്തുന്നത്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Read also: 76-ാം വയസിൽ സ്വന്തം റെക്കോർഡ് തകർത്ത് മാരത്തൺ ഓട്ടം- സ്റ്റാറായി മുത്തശ്ശി

അതേസമയം, പുതിയ സിനിമകളുടെ തിരക്കുകളിലാണ് നടൻ. പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന എമ്പുരാൻ, ശോഭനയ്‌ക്കൊപ്പമുള്ള ചിത്രം എന്നിവയുടെ തിരക്കിലാണ് അദ്ദേഹം.

Story highlights- mohanlal celebrating 64th birthday