ലാൻഡിംഗ് ഗിയർ ഇല്ലാതെ വിമാനത്തിന്റെ ഗംഭീര ലാൻഡിംഗ്; പൈലറ്റിന് കയ്യടി

May 14, 2024

സാഹചര്യത്തിന് അനുസരിച്ച് സമയോചിതമായി പ്രവർത്തിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അങ്ങനെ പ്രവർത്തിക്കുന്നവർ എന്തായാലും കയ്യടി അർഹിക്കുന്നുമുണ്ട്. അത്തരത്തിൽ തകരാർ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവൻ രക്ഷിച്ച ഒരു പൈലറ്റാണ് ഇന്നത്തെ താരം.

മോശം കാലാവസ്ഥ, മെക്കാനിക്കൽ തകരാറുകൾ, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്‌ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസിൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന സിവിലിയൻ കിംഗ് എയർ വിമാനം പോർട്ട് മക്വാരിയിലേക്ക് പോകുമ്പോൾ ലാൻഡിംഗ് ഗിയറിലെ തകരാർ പൈലറ്റ് ശ്രദ്ധിച്ചു.

ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയർഫോഴ്സ് ബേസിൽ പീറ്റർ ഷോട്ടിനെ അടിയന്തരമായി ഇറക്കാൻ നിർബന്ധിതനായി. പൈലറ്റ് പീറ്റർ ഷോട്ടും അദ്ദേഹത്തിൻ്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്.
ലാൻഡിംഗ് ഗിയർ പ്രശ്നം വന്നപ്പോൾ യാത്രികർ ഭയന്ന്. മരണം മുന്നിൽകണ്ടു.കാരണം, ആ സാഹചര്യത്തിൽ ലാൻഡ് ചെയ്‌താൽ റൺവേയിൽ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു.

Read also: സ്ത്രീകളെ കൂടുതൽ ആകർഷകമാക്കുന്നു; ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്കിന് നിരോധനം

എന്നാൽ പൈലറ്റ് യാതൊരു കുലുക്കവുമില്ലാതെ തുടർന്നു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങിൽ ലാൻഡ് ചെയ്തത്. പ്രശ്‌നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതൽ വിമാനം പറത്തുന്നയാളാണ്.

Story highlights- Pilot cheered for safe landing after gear failure