പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്
ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ പലപ്പോഴും അതിശയകരമായ രൂപമാറ്റത്തിലൂടെ അമ്പരപ്പിക്കാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട മുതലായവ. ലോക്ക് ഡൗൺ കാലത്ത് പലരും ഇങ്ങനെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് അമ്പരപ്പിക്കുന്ന കലാസൃഷ്ടികൾ ഒരുക്കിയിരുന്നു. ഇപ്പോഴിതാ, റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുണ്ടാക്കിയ പോപ്പി പുഷ്പങ്ങൾ ശ്രദ്ധനേടുകയാണ്. ഒട്ടേറെ മരുന്നുകളുടെ ഉറവിടമാണ് പൊന്നിൻവിലയുള്ള പോപ്പി ചെടി.
ഈ ചെടിയുടെ പൂക്കളാണ് ഫിയോണ എന്ന യുവതി യഥാർത്ഥ പൂക്കളെ വെല്ലുന്ന ഭംഗിയിൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ തയാറാക്കിയ പുഷ്പങ്ങളെല്ലാം ചേർത്ത് വീടിന് മുന്നിൽ 12 അടിയിൽ മനോഹരമായ കമാനവും തീർത്തിരിക്കുന്നു ഫിയോണ. അയല്‍വാസികളിൽ നിന്നും ഒരുവർഷമായി ശേഖരിച്ച കുപ്പികൾ കൊണ്ടാണ് 53 കാരിയായ ഫിയോണ പൂക്കൾ നിർമിച്ചത്.
Read also: അടിച്ചു മോനേ! 50 കോടി ക്ലബ്ബിൽ ഇനി ‘ഗുരുവായൂരമ്പല നടയിൽ’; 1000 കോടി ക്ലബ്ബിൽ മലയാള സിനിമ
കുപ്പികളുടെ അടിഭാഗം മുറിച്ചാണ് പൂക്കൾ നിർമിച്ചത്. വള്ളികളിൽ കൊരുക്കുന്നതിന് മുൻപ് തന്നെ ചുവപ്പും നീലയും നിറങ്ങളും പൂക്കൾക്ക് നൽകി യഥാർത്ഥ പോപ്പി പുഷ്പങ്ങൾ പോലെയാക്കി. എന്തായാലും ഫിയോണയുടെ കരവിരുത് ലോക ശ്രദ്ധനേടിയിരിക്കുകയാണ്. മാത്രമല്ല, ഇതിലൂടെ ധനസമാഹരണം നടത്തി ചാരിറ്റി പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട് ഫിയോണ.
Story highlights- poppy flowers made from recycled plastic bottles