ആകാശത്ത് നിന്നും ഭൂമിയിലേക്ക് പതിച്ച് അമ്പരപ്പിക്കുന്ന ഒൻപത് പ്രകാശ തൂണുകൾ! ഏലിയൻ സാന്നിധ്യമെന്ന് പ്രചാരം; സത്യാവസ്ഥ!

May 24, 2024

ചില പ്രകൃതി പ്രതിഭാസങ്ങൾ മനുഷ്യനെ സ്തബ്ധനാക്കും. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജപ്പാനിലെ ആകാശത്ത് തെളിഞ്ഞത്. ജപ്പാനിലെ ടോട്ടോറിക്ക് മുകളിലുള്ള ആകാശത്ത് രാത്രയിൽ ഒരു തിളങ്ങുന്ന ദൃശ്യത്തിൻ്റെ ആകർഷകമായ ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുകയാണ്‌. തൂണുകൾ പോലെ പ്രകാശത്തിന്റെ ഒൻപത് പ്രവാഹങ്ങൾ ആകാശത്ത് നിന്നും ഒരുപോലെ ദൃശ്യമായി.

ഒരു കോസ്മിക് അല്ലെങ്കിൽ അന്യഗ്രഹ സംഭവമാണെന്ന് പലരും ആദ്യം വിശ്വസിച്ചിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, മെയ് 11 ന് ടോട്ടോറിയിൽ നിരീക്ഷിക്കപ്പെട്ട പ്രതിഭാസം ജപ്പാനിലെ ‘ഇസരിബി കൊച്ചു’ എന്ന് അറിയപ്പെടുന്ന ഒരു സംഭവമായി കണക്കാക്കപ്പെടുന്നു. ഇത് ‘മത്സ്യങ്ങളെ ആകർഷിക്കുന്ന പ്രകാശ തൂണുകൾ’ എന്ന് അർത്ഥമാകുന്നു. ഈ മനംമയക്കുന്ന വിളക്കുകൾ അന്യഗ്രഹത്തിൽ നിന്നുള്ളവയല്ല, മറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന പ്രായോഗിക മത്സ്യബന്ധന സാങ്കേതിക വിദ്യകളുടെ ഫലമാണ് എന്നാണ്.

തീരദേശ പട്ടണമായ ഡെയ്‌സണിന് മുകളിലുള്ള ആകാശത്ത് ഈ കാഴ്ച ആദ്യം ദൃശ്യമായി. തുടർന്ന്, ഡെയ്‌സണിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ കിഴക്കുള്ള നരിഷി ബീച്ചിൽ നിന്ന് പ്രകാശ തൂണുകൾ കണ്ടതായി മറ്റൊരാൾ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങൾ അതിവേഗം ശ്രദ്ധ ആകർഷിക്കുകയും നിരവധി കഥകൾ പ്രചരിക്കുകയും ചെയ്തു.

ഓൺലൈനിൽ പ്രചരിക്കുന്ന കഥകൾക്ക് വിരുദ്ധമായി, ഈ തിളങ്ങുന്ന തൂണുകൾക്ക് പിന്നിലെ യാഥാർത്ഥ്യം കണവ മത്സ്യബന്ധനത്തിൻ്റെ പുരാതന സമ്പ്രദായത്തിൽ അധിഷ്ഠിതമാണ്. ജാപ്പനീസ് മത്സ്യത്തൊഴിലാളികൾ കണവ മത്സ്യബന്ധനത്തിലെ നിർണായക സാങ്കേതികതയായ ‘ഇസരിബി’ ഉപയോഗിക്കുന്നു. ഈ വിളക്കുകൾ ദൃശ്യപരമായി ശ്രദ്ധേയമായ ഒരു പ്രഭാവം സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് പ്രത്യേക അന്തരീക്ഷ സാഹചര്യങ്ങളിൽ.

Read also: നേടിയെടുത്ത കഴിവുകൾക്കൊപ്പം ഇൻസ്റാഗ്രാമിലും താരമായ അന്ധനായ കായികതാരം- വിഡിയോ

രാത്രിയിലെ താപനില വേണ്ടത്ര കുറയുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. മഴയില്ലാത്ത സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ പുറപ്പെടുവിക്കുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഈ ഐസ് ക്രിസ്റ്റലുകൾ കണ്ണാടികളായി പ്രവർത്തിക്കുന്നു. ഇതിൻ്റെ ഫലമായി ആണ് അമ്പരപ്പിക്കുന്ന പ്രകാശം ഉണ്ടായത്.

Story highlights- Spooky Pillars Of Light Spotted In Japan