ഗൗരവക്കാരൻ സ്റ്റേഷൻ മാസ്റ്റർ; കൗതുകമുണർത്തി മികാൻ എന്ന ക്യാറ്റ് മാസ്റ്റർ
വ്യത്യസ്തനായി മാറുകയാണ് തായ്‌വാൻ സ്റ്റേഷൻ മാസ്റ്റർ മികാൻ. കാരണം എന്തെന്നല്ലേ ? ഒരു പൂച്ചയെ സ്റ്റേഷൻ മാസ്റ്ററായി സങ്കല്പിക്കാനാകുമോ ? എന്നാൽ ഇത് സങ്കല്പികമല്ല ,യാഥാർഥ്യമാണ്. തയ്‌വാനിലെ ഗൗഷ്യുങ് മാസ് റാപ്പിഡ് ട്രാൻസ്മിറ്റ് എന്ന മെട്രോ നെറ്റ്‌വർക്കിലെ സിയാറ്റൗ ഷുഗർ റിഫൈനറി മെട്രോ സ്റ്റേഷനിൽ ചെന്നാൽ ഇത്തരമൊരു കൗതുകകരമായ കാഴ്ച്ച നമുക്ക് കാണാൻ സാധിക്കും.
ഗൗരവക്കാരനായ മിക്ക ജിഞ്ചർ ക്യാറ്റ് വിഭാഗത്തിൽ പെട്ട പൂച്ചയാണ്. കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു മെട്രോ സ്റ്റേഷന്റെ പതിനഞ്ചാം വാർഷിക ദിനം. ആ ദിനം ആഘോഷമാക്കിയതിന്റെ ഭാഗമായാണ് മികാന് സ്റ്റേഷൻ മാസ്റ്റർ പദവി നൽകിയത്. ഇതിനു മുൻപ് വർഷങ്ങളായി മികാന്റെ സാന്നിധ്യം ഈ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു. യാത്രക്കാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും മികാൻ എന്നും പ്രിയങ്കരനായിരുന്നു. ഇൻസ്റാഗ്രാമിലും ട്വിറ്ററിലും അടക്കം മറ്റു പല സോഷ്യൽ മീഡിയയിലൂടെയും മികാൻ തരംഗമായി മാറുകയാണ്.
Read also: എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്ഥിരമായി ഭൂമി കുലുങ്ങുന്ന നഗരം; വിചിത്ര വിശ്വാസങ്ങളുടെ മണ്ണ്
ക്യാറ്റ്‌സ് വിത് ജോബ്സ് എന്ന ട്വിറ്റർ പേജിലൂടെയാണ് സ്റ്റേഷൻ മാസ്റ്ററായി വാർത്ത പുറത്തു വന്നത്. ഇത് വെറും തമാശ എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ തെറ്റി. ഔദ്യോഗികമായി തന്നെയാണ് തായ്‌വാൻ മികാനെ സ്റ്റേഷൻ മാസ്റ്ററായി നിയമിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഗൗരവമായ മുഖത്തോടെ തങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മികാൻ ഒരു കൗതുകം തന്നെയാണ്. ഈ വാർത്ത കൗതുകമുണർത്തുന്നതാണെങ്കിലും തായ്‌വാനിൽ മാത്രമല്ല ഇംഗ്ലണ്ടിലും ജപ്പാനിലും ഒക്കെ പൂച്ചയെ ഇതിനു മുൻപും ജോലിക്കെടുത്ത ചരിത്രമുണ്ട്.
Story highlights- The Station Master ‘Cat’ On Taiwan Metro