എവറസ്റ്റ് കൊടുമുടിയിലും ട്രാഫിക് ജാം; ശ്രദ്ധനേടി ചിത്രം
ഇന്ന് അന്താരാഷ്ട്ര എവറസ്റ്റ് ദിനമാണ്. 1953-ൽ ന്യൂസിലൻഡിലെ സർ എഡ്മണ്ട് ഹിലാരിയും നേപ്പാളിലെ ടെൻസിങ് നോർഗെയും ചേർന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ വിജയകരമായ കയറ്റമാണ് ഈ പ്രത്യേക അവസരത്തിൽ അടയാളപ്പെടുത്തുന്നത്. എന്നാൽ, ഈ ദിവസത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മുതൽ എവറസ്റ്റിൽ നിന്നുള്ള ഒരു പ്രത്യേക ചിത്രം ശ്രദ്ധനേടുകയാണ്.
സർ എഡ്മണ്ട് ഹിലാരിയും നേപ്പാളിലെ ടെൻസിങ് നോർഗെയും നടത്തിയ ആ ഗംഭീര നേട്ടത്തിന് പിന്നിൽ അവർ നേരിട്ട വെല്ലുവിളികളും ഉണ്ട്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന സംഭവം അത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് കാണിക്കുന്നു. ഇന്ത്യൻ പർവതാരോഹകനായ രാജൻ ദ്വിവേദിയാണ് ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചത്. പർവതത്തിലെ ‘ട്രാഫിക്’ ജാമാണ് നമുക്ക് കാണാൻ സാധിക്കുക.
എവറസ്റ്റ് കീഴടക്കുക എന്ന തൻ്റെ ദശാബ്ദക്കാലത്തെപത്തുവർഷത്തെ സ്വപ്നം സാക്ഷാത്കരിച്ച ദ്വിവേദി ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. ഇടുങ്ങിയ പാതയിൽ ഊഴം കാത്തു നിൽക്കുന്ന മലകയറ്റക്കാരുടെ നീണ്ട നിരയാണ് ഇത് കാണിക്കുന്നത്.
Read also: കൊറിയൻ ലുക്കിലേക്ക് മാറാൻ വർഷങ്ങളായി ചിലവഴിച്ചത് രണ്ട് കോടി രൂപ- ഒടുവിൽ അബദ്ധമായി!
“മൗണ്ട്. എവറസ്റ്റ് ഒരു തമാശയല്ല, വാസ്തവത്തിൽ, വളരെ ഗൗരവമേറിയ കയറ്റം. മൂന്ന് വിഭാഗങ്ങൾ 1) ഖുംബു ഐസ്ഫാൾസ് 2) C3 മുതൽ C4 വരെ, 3) C4 വരെ ഉച്ചകോടിയിലേക്ക് രാത്രി മുഴുവൻ മരണമേഖലയിൽ തണുത്ത വായുവിൽ! ലോകമെമ്പാടുമുള്ള ഏകദേശം 500 പർവതാരോഹകരും അമച്വർമാരും അനുഭവപരിചയമില്ലാത്തവരും അതിൻ്റെ മഹത്വത്തിനായി ശ്രമിക്കുന്നു! ഒരുപക്ഷേ 250-300 വിജയിക്കും. 1953 മെയ് മാസത്തിലെ ഒന്നാം കയറ്റത്തിന് ശേഷം ഇതുവരെ 7,000 പേർ മുകളിൽ എത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’ അദ്ദേഹത്തിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.
Story highlights- traffic jam in mount everest