അധ്യാപികയിൽ നിന്നും ഡിസ്‌നി രാജകുമാരിയിലേക്ക്!

May 22, 2024

ഡിസ്‌നി രാജകുമാരിയാകാൻ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ചെറുപ്പം മുതൽ അത്തരം ആഗ്രഹങ്ങൾ ഉള്ളിൽകൊണ്ടുനടന്നാലും ഒരു പ്രായം കഴിയുമ്പോൾ അത് മറക്കുന്നവരുമാണ് അധികവും. ഇപ്പോഴിതാ, ഡിസ്‌നി രാജകുമാരിയാകാൻ അധ്യാപന ജോലി ഉപേക്ഷിച്ച് ഇറങ്ങിയ ഒരു യുവതിയാണ് ശ്രദ്ധനേടുന്നത്.

കേംബ്രിഡ്ജ്ഷെയറിലെ പീറ്റർബറോയിൽ നിന്നുള്ള ഒലിവിയ കട്ട്ഫോർത്ത് എന്ന സ്ത്രീ തന്റെ കുട്ടികളുടെ വിനോദ കമ്പനിയായ ‘ബിയോണ്ട് എ പ്രിൻസസ്’ 2021-ൽ ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ചത് പെർഫോമിംഗ് ആർട്ട്സ് അധ്യാപികയുടെ റോൾ കൈകാര്യം ചെയ്യുന്നതിനിടയിലാണ്. ഭാഗ്യവശാൽ, അത് വിജയകരമായി. അതോടെ മുഴുവൻ സമയവും രാജകുമാരിയാകാൻ 10 മാസം മുമ്പ് അവർ അധ്യാപന ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. റിപ്പോർട്ട് പ്രകാരം 250,000 യൂറോ (2,25,89,725 രൂപ) ആണ് ഇപ്പോൾ ഇവരുടെ വരുമാനം.

Read also: നേടിയെടുത്ത കഴിവുകൾക്കൊപ്പം ഇൻസ്റാഗ്രാമിലും താരമായ അന്ധനായ കായികതാരം- വിഡിയോ

ഫ്രോസണിൽ നിന്നുള്ള എൽസ, ദി ലിറ്റിൽ മെർമെയ്‌ഡിലെ ഏരിയൽ, അലാവുദ്ധീനിലെ രാജകുമാരി ജാസ്മിൻ തുടങ്ങിയ ഐക്കണിക് ഡിസ്നി രാജകുമാരിമാരായി ഒലീവിയ വേഷമിടുന്നു. എന്നിരുന്നാലും, നിയമപരമായ കാരണങ്ങളാൽ ആ പേരുകൾ ഉപയോഗിക്കാൻ കഴിയില്ല എന്നതുമാത്രമാണ് പരിമിതി. രാജകുമാരിമാരെ മാത്രമല്ല, മാലിഫിസെന്റിനെപ്പോലുള്ള നെഗറ്റീവ് വേഷവും അവർ ചെയ്യുന്നു.

Story highlights- women quit her job for disney princess