നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു
June 27, 2024

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു. 37 വയസായിരുന്നു. മൂന്നുമക്കളാണ് നടൻ സിദ്ദിഖിന്. മൂത്ത മകനാണ് റഷീൻ. സാപ്പി എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്.
Read also: വെറും 32 അടി മാത്രം നീളം- ഇത് ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ പാലം
അനുജനും നടനുമായ ഷഹീൻ സിദ്ദിഖ് ആയിരുന്നു ചേട്ടനായ റഷീന്റെ വിശേഷങ്ങൾ പതിവായി പങ്കുവെച്ചിരുന്നത്. അതേസമയം, ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.
Story highlights- actor siddique’s elder son rashin passed away