272 പടികളിൽ വിടർന്നുകിടക്കുന്ന മഴവില്ല്; ബട്ടു ഗുഹയുടെ മനോഹാരിത
യാത്ര ചെയ്യാനിഷ്ടമുള്ളവർക്ക് പുത്തൻ സ്ഥലങ്ങളും അവയുടെ മനോഹരമായ ദൃശ്യങ്ങളുമെല്ലാം എത്തിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇൻസ്റ്റാഗ്രാം. അടുത്തിടെയായി ധാരാളം സ്ഥലങ്ങൾ ഇങ്ങനെ ശ്രദ്ധേയമാകരുണ്ട്. അതിലൊന്നാണ് ബട്ടു ഗുഹകളിലേക്കുള്ള മനോഹരമായ മഴവിൽ പടവുകൾ. മലേഷ്യയിലെ പ്രശസ്തമായ ബട്ടു ഗുഹകളിലേക്കുള്ള 272 പടികൾ ഒരു മഴവില്ല് പോലെ രൂപാന്തരം പ്രാപിച്ചപ്പോൾ ഇവിടേക്ക് ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ആളുകളാണ്.
ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യഥാർത്ഥത്തിൽ ഒരു ചുണ്ണാമ്പുകല്ലിൽ തീർത്ത പടികളാണ്. ഗുഹയ്ക്കുള്ളിൽ ഒരു ഹിന്ദു ക്ഷേത്രവും പ്രാർത്ഥനാലയവും ഉണ്ട്. മുകളിൽ എത്തുന്നതിന് മുമ്പ് സന്ദർശകർ 272 പടികൾ കയറേണ്ടതുണ്ട്. 272 പടികൾ നവീകരണത്തിന്റെ ഭാഗമായാണ് മഴവിൽ നിറങ്ങളിൽ എത്തിയത്. മുൻപ് അവ ചുവപ്പ്, ചാര നിറങ്ങളിലായിരുന്നു. ഇപ്പോൾ ഒരു മഴവില്ല് പോലെ അതിമനോഹരമായി മാറിയിരിക്കുന്നു.
പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലം കൂടിയാണ് ബട്ടു ഗുഹകൾ. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനും ഭക്തർക്ക് കൂടുതൽ സുഖപ്രദമായ അനുഭവം നൽകാനുമാണ് മഴവില്ലിന്റെ നിറത്തിലുള്ള പടവുകൾ എന്ന് ക്ഷേത്രം അധികൃതർ അവകാശപ്പെടുന്നു. മറ്റുതരത്തിലുള്ള വിലയിരുത്തലുകൾ ഈ മഴവില്ല് നിറം മാറ്റത്തിന് പിന്നിലുണ്ടെന്ന് പല റിപ്പോർട്ടുകളും പ്രചരിച്ചപ്പോൾ ആണ് ക്ഷേത്രം അധികൃതർ രംഗത്ത് എത്തിയത്.
Read also: ശോഭനയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ച് മമ്മൂട്ടിയും മോഹൻലാലും- 24 വർഷം പഴക്കമുള്ള വിഡിയോ
ബട്ടു ഗുഹകൾ ഇതിനകം തന്നെ സഞ്ചാരികളുടെ പ്രിയം നേടിയ ഇടമാണ്. ക്വാലാലംപൂരിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ, സെലാൻഗോർ മേഖലയിലെ ഒരു ചുണ്ണാമ്പുകല്ലിനുള്ളിലാണ് ഗുഹകളും ഗുഹാക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്.ഇവിടെ മൂന്ന് പ്രധാന ഗുഹകളും കുറച്ച് ചെറിയ ഗുഹകളും അടങ്ങിയിരിക്കുന്നു.
Story highlights- batu caves rainbow steps