ശോഭനയ്‌ക്കൊപ്പം മത്സരിച്ച് അഭിനയിച്ച് മമ്മൂട്ടിയും മോഹൻലാലും- 24 വർഷം പഴക്കമുള്ള വിഡിയോ

June 22, 2024

ശോഭന- മോഹൻലാൽ, ശോഭന- മമ്മൂട്ടി. ഈ രണ്ടു കോംമ്പോയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇങ്ങനെ മലയാള സിനിമയ്ക്ക് സ്വന്തമായുണ്ട്. അതിനാൽ തന്നെ മൂവരും ഒന്നിച്ചെത്തുന്ന വേദികൾ ആളുകൾക്ക് ആവേശം പകരാറുണ്ട്. ഇപ്പോഴിതാ, 24 വര്ഷം മുൻപുള്ള ഒരു സ്റ്റേജ് ഷോയിലെ രസകരമായ രംഗം ശ്രദ്ധനേടുകയാണ്.

മോഹൻലാലും മമ്മൂട്ടിയും ശോഭനയും ഫാസിലും ചേർന്ന് ഒരു സ്കിറ്റ് അവതരിപ്പിക്കുന്ന വീഡിയോ ഈസ്റ്റ് കോസ്റ്റ് ആണ് പങ്കുവെച്ചിരിക്കുന്നത്. മുൻപും പഴയ കാല വിഡിയോകളും അഭിമുഖങ്ങളുമെല്ലാം ഇങ്ങനെ ശ്രദ്ധനേടിയിട്ടുണ്ട്.

അതേസമയം, മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നു എന്നതും വലിയ രീതിയില്‍ ചിത്രത്തിന് സ്വീകാര്യത നല്‍കി. തൊടുപുഴയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന് താല്‍ക്കാലികമായി എല്‍ 360 എന്നാണ് പേര് നല്‍കിയിരുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്.

Read also: ഡിഎൽഎഫ് ഫ്ളാറ്റിലെ ഇ.കോളി ബാക്ടീരിയ ബാധ എന്താണ്? എങ്ങനെ പ്രതിരോധിക്കാം?

അതേസമയം, മലയാള സിനിമ ആസ്വാദകരുടെ ഒരു കാലത്തെ ഇഷ്ടജോഡികൾ ആയിരുന്നു മമ്മൂട്ടിയും ശോഭനയും. മമ്മൂട്ടി മുഖ്യകഥാപാത്രമായ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രിയനടനെ കാണാൻ ശോഭന എത്തിയത് ശ്രദ്ധനേടിയിരുന്നു. 23 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആണ് മമ്മൂട്ടിയും ശോഭനയും ഒന്നിച്ച അവസാന ചിത്രം. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നൃത്ത വിഡിയോകളുമായി സോഷ്യൽ ഇടങ്ങളിലെ സജീവ സാന്നിധ്യമാണ് ശോഭന.

Story highlights- shobhana’s skit with mohanlal and mammootty