ഈ ചിത്രങ്ങൾ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും? ഇതാണ്, കോമഡി പെറ്റ് ഫോട്ടോ അവാർഡ് ജേതാക്കൾ!

വളർത്തുമൃഗങ്ങൾ എന്നും ഒരു അനുഗ്രഹമാണ്. നമുക്ക് എപ്പോഴും ചില ചിരി നിമിഷങ്ങൾ അവ സമ്മാനിക്കാറുണ്ട്. അങ്ങനെയുള്ള നിമിഷങ്ങൾക്ക് ഒരു പുരസ്കാരമുള്ളതായി അറിയാമോ? അതാണ്, കോമഡി പെറ്റ് ഫോട്ടോ അവാർഡ്സ്. അഞ്ചുവർഷമായി രസകരമായി വളർത്തുമൃഗങ്ങളുടെ നിമിഷങ്ങളിലൂടെ ഈ മത്സരം ശ്രദ്ധേയമാകുന്നുണ്ട്. ഈ വർഷവും വളരെ രസകരമായ വിജയികളാണ് ഉള്ളത്.
പോൾ ജോയിൻസൺ-ഹിക്‌സും ടോം സുല്ലവും ചേർന്ന് സ്ഥാപിച്ച ഈ അവാർഡുകൾ വളർത്തുമൃഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സന്തോഷവും പങ്കും ആഘോഷിക്കാൻ ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. ഒപ്പം മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു. പൂച്ചകളും നായകളുമാണ് ഈ ചിത്രങ്ങളിലെല്ലാം ചിരി വിരിയിക്കുന്ന താരങ്ങൾ.
ഈ വർഷം ഒരു മികച്ച മത്സരം തന്നെയുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി എൻട്രികൾ ഉണ്ടായി.’ ഈ മിടുക്കരായ വിജയികളെ നിങ്ങളുമായി പങ്കിടാനും ഈ സ്നേഹമുള്ള ജീവികൾക്കൊപ്പം ഉറക്കെ ചിരിക്കാനും കഴിയുന്നതാണ് ഈ മത്സരം നിലനിൽക്കുന്നതിൻ്റെ കാരണം’ എന്നുപറഞ്ഞുകൊണ്ട് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Story highlights- best comedy pet photo awards 2024