രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

June 28, 2024

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്. കൗതുകകരമായ പല കാഴ്ചകളും ഇതിനോടകം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ രുചിയിടങ്ങൾ കീഴടക്കി ബിരിയാണി സമൂസ തരംഗമാകുകയാണ്.

ഒരാൾ ചിക്കൻ ബിരിയാണി നിറച്ച് സമൂസ ഉണ്ടാക്കുന്നതാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേറിട്ട ഈ പരീക്ഷണം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. പോസ്റ്റ് ഇതിനകം നിരവധി കാഴ്ചകളും നിരവധി പ്രതികരണങ്ങളും നേടിയിട്ടുണ്ട്. മുൻപ് ഗുലാബ് ജാമുൻ സമൂസയും ക്രാമോസയുമൊക്കെ തരംഗമായെങ്കിലും ആളുകൾ ഒന്നടങ്കം പിന്തുണയ്ക്കുന്നത് ബിരിയാണി സമൂസയാണ്.

വിഡിയോയിൽ, “ദം കി ചായ്” എങ്ങനെ ഉണ്ടാക്കാമെന്ന് കാണിക്കുന്നു. ആദ്യം, ഒരു കപ്പിൽ കുറച്ച് വെള്ളം ചേർത്ത് അതിന്മേൽ ഒരു മസ്ലിൻ തുണി ഇട്ടു. അടുത്തതായി, അവർ അതിൽ കുറച്ച് ചായപൊടി, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ഇട്ടു. 3 കപ്പ് വെള്ളം ഒരു പ്രഷർ കുക്കറിലേക്ക് ഒഴിച്ചു, മസ്ലിൻ തുണികൊണ്ടുള്ള കപ്പ് 5-6 മിനിറ്റ് തിളപ്പിക്കാൻ കുക്കറിനുള്ളിൽ വെച്ചു.

Read also: സ്വർഗ്ഗത്തിൽ സ്ഥലം വിൽപ്പന- വില സ്‌ക്വയർഫീറ്റിന് 100 ഡോളർ!

പിന്നീട് കപ്പിൽ നിന്ന് മസ്ലിൻ തുണി അഴിച്ചുമാറ്റുമ്പോൾ ഒരു കട്ടൻ ചായയുടെ മിശ്രിതം ലഭിക്കും. ഈ മിശ്രിതം കുറച്ച് തിളച്ച പാൽ ചേർത്തതോടെ ദം ചായ റെഡി..”അടുത്തിടെ ഈ ദം ചായ് റെസിപ്പി ഉണ്ടാക്കുന്ന ഈ ട്രെൻഡിംഗ് ഫുഡ് വിഡിയോകൾ ഞങ്ങൾ കണ്ടു! ഞങ്ങൾ ഇത് ഞങ്ങളുടെ സ്റ്റുഡിയോയിൽ പരീക്ഷിച്ചു, ഇത് യഥാർത്ഥത്തിൽ മികച്ചതായി മാറി! തീർച്ചയായും ശ്രമിക്കേണ്ടതാണ്,” വിശദമായ പാചകക്കുറിപ്പ് ചുവടെയുള്ള പോസ്റ്റിന്റെ അടിക്കുറിപ്പായി നൽകിയിരിക്കുന്നു.

Story highlights- biriyani samosa