കോസ്മെറ്റിക് സർജറി ചെയ്തവര്‍ പാസ്പോർട്ടിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍

June 11, 2024

കോസ്മെറ്റിക്ക് സർജറിക്ക് വിധേയമായവർ പാസ്പോർട്ട് ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം. ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം‌.

സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ജിഡിആർഎഫ്എ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്പോർട്ട് ലഭിച്ചതിന്ശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണ് നിർദേശം.

ഇത്തരക്കാർ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ പതിപ്പിക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നൽകേണ്ടത്. നേരത്തെ എമിഗ്രേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തിൽ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിർത്തേണ്ടി വന്നതിനാൽ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

Read also: അമിതഭാരം കുറയ്ക്കാൻ റെഡിയാണോ? ഈ ചൈനീസ് കമ്പനി ജീവനക്കാർക്ക് ബോണസായി നൽകുന്നത് ഒരു കോടി രൂപ!

ഒഴിവാക്കാൻ വേണ്ടിയാണ് ജി ഡി ആർ എഫ് എ യുടെ ഭാഗത്തിൽ നിന്ന് ഇത്തരമൊരു അറിയിപ്പ്.കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതർ വ്യക്തമക്കി. .2024 വർഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളിൽ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Story highlights-Cosmetic Surgery Should Update Their Passport Uae