അരുവിയിൽ നിന്നും ബൂട്ടിൽ ശേഖരിച്ച വെള്ളവുമായി പത്തുനാൾ; കാട്ടിലകപ്പെട്ട ഹൈക്കറുടെ അതിജീവനം
സാഹസികത ചിലപ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് കാടുകളിലേക്കുള്ള യാത്രകൾ. അങ്ങനെയൊരു അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാന്താക്രൂസ് പർവതനിരകളിൽ നിന്ന് 10 ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട കാലിഫോർണിയ ഹൈക്കർ ആണ് കഥയിലെ താരം.
കാലിഫോർണിയയിലെ ബോൾഡർ ക്രീക്കിൽ നിന്നുള്ള ലൂക്കാസ് മക്‌ക്ലിഷ് എന്ന മുപ്പത്തിനാലുകാരൻ ജൂൺ 11-ന് മൂന്ന് മണിക്കൂർകൊണ്ട് പൂർത്തിയാക്കാം എന്ന രീതിയിൽ ആരംഭിച്ച യാത്ര അവിചാരിത സംഭവങ്ങളിലേക്കാണ് എത്തിയത്. ദിശതെറ്റി അയാൾ ഉൾകാട്ടിൽ അകപ്പെട്ടുപോയി. മാത്രമല്ല, ഒരു പർവ്വത സിംഹം അയാളെ പിന്തുടരുകയും ചെയ്തതോടെ പ്രാണരക്ഷാർത്ഥം എവിടേക്കൊക്കെയോ എത്തിച്ചേർന്നു.
അൽബിനിസം കാരണം ഹൈപ്പോഥെർമിയയോട് പൊരുതേണ്ടി വന്നിട്ടും സൂര്യന്റെ കനത്ത കിരണങ്ങളെ എങ്ങനെ അതിജീവിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പത്തുദിവസത്തിന് ശേഷം രക്ഷപ്പെട്ടപ്പോൾ അദ്ദേഹം പങ്കുവെച്ചു- ’10 ദിവസത്തിനുള്ളിൽ 30 പൗണ്ട് ഭാരം അയാൾക്ക് നഷ്ടപ്പെട്ടു. അരുവികളിൽ നിന്നും ബൂട്ടിൽ ശേഖരിക്കുന്ന വെള്ളത്തിലാണ് അതിജീവനം നടന്നത്.
Read also: ഡിഎൽഎഫ് ഫ്ളാറ്റിലെ ഇ.കോളി ബാക്ടീരിയ ബാധ എന്താണ്? എങ്ങനെ പ്രതിരോധിക്കാം?
ഒരുതരം വാട്ടർ ഡയറ്റ് ചെയ്യുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം, ദിവസവും ഒന്നര ഗാലൻ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കാർബോഹൈഡ്രേറ്റ് തീരുന്നതുവരെ ഭക്ഷണം ആവശ്യമില്ല എന്ന് അദ്ദേഹം പറയുന്നു. ഒരു ഘട്ടത്തിൽ, ഒരു പർവത സിംഹം തന്നെ പിന്തുടരാൻ തുടങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചു. പക്ഷെ സിംഹം അയാളെ നിശബ്ദമായി പിന്തുടർന്നതല്ലാതെ അപകടമുണ്ടാക്കിയില്ലെന്നും അയാൾ പറയുന്നു.
Story highlights- Hiker rescued in California mountains after 10 days