വീട്ടുജോലിക്കാരിയെ ഗംഭീര മേക്കോവറിൽ സൂപ്പർ മോഡലാക്കി മേക്കപ്പ് ആർട്ടിസ്റ്റ്!

June 27, 2024

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ വരെ മാറ്റിമറിച്ചുകളയും അവരുടെ രൂപഭാവം. അത്രയധികം സ്വാധീനം ലുക്കിലും മേക്കപ്പിലും ഇന്നത്തെ കാലത്തുണ്ട്. ഇപ്പോഴിതാ, വീട്ടുജോലിക്കാരിയെ ഗംഭീര മേക്കോവറിലൂടെ ഫാഷൻ മോഡലാക്കി മാറ്റിയിരിക്കുകയാണ് ഒരു മേക്കപ്പ് ആർട്ടിസ്റ്റ്. ജയ്‌പൂരിൽ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ മഹിമ ബജാജ് ആണ് ഇതിന് പിന്നിൽ. വീട്ടുജോലിക്ക് എത്തുന്ന സരിത എന്ന ഗ്രാമീണ യുവതിയെ ഒരു സൂപ്പർ മോഡലിനെ പോലെ ആക്കിയിരിക്കുകയാണ് മഹിമ ബജാജ്, മേക്കോവറിലൂടെ..

മുഖത്തെ കരുവാളിപ്പ് മാറാനായി ഫേസ് പാക്കുകൾ നൽകുന്നതും, മുടിക്കും ചർമ്മത്തിനും പ്രത്യേകം ട്രീറ്റ്മെന്റുകൾ നൽകുന്നതും മഹിമ പങ്കുവെച്ച വിഡിയോയിൽ കാണാം. മുടിവെട്ടി മറ്റൊരു ലുക്കിലേക്കാണ് സരിതയെ മഹിമ മാറ്റിയത്. തീർത്തും നാടൻ യുവതിയായ സരിത പെട്ടെന്നാണ് ഒരു മോഡേൺ മോഡലായി മാറിയത്.

Read also: വെറും 32 അടി മാത്രം നീളം- ഇത് ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ പാലം

മുഖത്തെ കരുവാളിപ്പ് മാറാനായി ഫേസ് പാക്കുകൾ നൽകുന്നതും, മുടിക്കും ചർമ്മത്തിനും പ്രത്യേകം ട്രീറ്റ്മെന്റുകൾ നൽകുന്നതും മഹിമ പങ്കുവെച്ച വിഡിയോയിൽ കാണാം. മുടിവെട്ടി മറ്റൊരു ലുക്കിലേക്കാണ് സരിതയെ മഹിമ മാറ്റിയത്. തീർത്തും നാടൻ യുവതിയായ സരിത പെട്ടെന്നാണ് ഒരു മോഡേൺ മോഡലായി മാറിയത്.

Story highlights- housemaid to model makeover