സെന്റ് മേരീസ് കോളേജ് ഞാനിങ്ങ് എടുക്കുവാ..; പുത്തൻ വിശേഷവുമായി മീനാക്ഷി

June 20, 2024

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും പ്ലസ് ടു വിജയവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, കോളേജ് പ്രവേശനത്തിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് മീനാക്ഷി.

‘മണർകാട് സെന്റ് മേരീസ് കോളേജ് ഞാനിങ്ങ് എടുക്കുവാ..’ എന്ന ക്യാപ്ഷനൊപ്പം കോളേജിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ഈ മിടുക്കി. അച്ഛൻ പഠിച്ച കോളേജിൽ തന്നെ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ചേരുന്നുവെന്ന് മുൻപ് മീനൂട്ടി പങ്കുവെച്ചിരുന്നു.

Read also: അച്ഛൻ ക്ലീനറായി ജോലി ചെയ്തിരുന്ന മൂന്നു ഹോട്ടലുകൾ സ്വന്തമാക്കി നടൻ സുനിൽ ഷെട്ടി

സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരുന്നു ഈ മിടുക്കി.  മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.

Story highlights- meenakshi about her college entrance