ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ..- ഷെഫ് പിള്ളയ്‌ക്കൊപ്പം പാചകം ചെയ്ത് മോഹൻലാൽ

June 20, 2024

ഒരു അസാധ്യ നടൻ, നർത്തകൻ, ഗായകൻ എന്നിവയുടെയെല്ലാം മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ. സംവിധാനത്തിലേക്കും ചുവടുവെച്ച മോഹൻലാലിൻറെ കഴിവുകൾ അവിടെയും അവസാനിക്കുന്നില്ല. ഒരു അസാധാരണ പാചകക്കാരൻ കൂടിയാണ് മോഹൻലാൽ. ഭക്ഷണപ്രിയനാണ്, എന്നതിലുപരി പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നു അദ്ദേഹം. ഒട്ടേറെ വിഭവങ്ങൾ സഹതാരങ്ങൾക്കായി മോഹൻലാൽ തയ്യാറാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും അടുത്തിടെയായി ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ, ഷെഫ് പിള്ളയ്‌ക്കൊപ്പം പാചകം ചെയ്യുന്ന നടന്റെ വിഡിയോ ശ്രദ്ധേയമാകുകയാണ്. ഷെഫ് പിള്ളയുടെ സഞ്ചാരി റെസ്റ്റോറന്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എപ്പോഴും പാചകത്തെ വളരെയധികം ആസ്വദിക്കുന്ന ആളാണ് എന്ന് ഭാര്യ സുചിത്രയും അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

മോഹൻലാൽ ആവേശമുള്ള ഒരു പാചകക്കാരനാണ് എന്ന് ഇതിനോടകം പ്രേക്ഷകർക്ക് അറിയാം. പലപ്പോഴും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി പാചകം ചെയ്യുന്ന താരത്തിന്റെ വിഡിയോ ശ്രദ്ധനേടിയിട്ടുണ്ട്. അതേസമയം, യുകെയിൽ ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലും നടൻ പാചകം ചെയ്തിരുന്നു. ഷൂട്ടിംഗ് ഇടവേളയിൽ, സഹതാരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ എന്നിവർക്ക് വേണ്ടി അദ്ദേഹം പാചകക്കാരനായി മാറി. അവർക്കായി അദ്ദേഹം വാഗ്യു ബീഫ് പാകം ചെയ്തു. ഇന്ദ്രജിത്ത് പാചകത്തിന്റെ വിഡിയോ പങ്കുവെച്ചിരുന്നു.

Story highlights- mohanlal cooking with chef pillai