എത്യോപ്യയിൽ നിന്നും കണ്ടെത്തിയ 2,30,000 വർഷം പഴക്കമുള്ള മനുഷ്യ ഫോസിലുകൾ!
ധാരാളം പുരാവസ്തു ഗവേഷണങ്ങൾ ലോകത്ത് സജീവമായി നടക്കുന്നുണ്ട്. ഒട്ടേറെ ചരിത്ര നേട്ടങ്ങൾ ഇത്തരം ഗവേഷണങ്ങളുടെ ഭാഗമായി കണ്ടെത്തുന്നുമുണ്ട്. ഇപ്പോഴിതാ, 2,30,000 വർഷംപഴക്കമുള്ള മനുഷ്യരുടെ ഫോസിൽ എത്യോപ്യയിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഒമോ എന്നാണ് ഈ ഫോസിലുകൾ അറിയപ്പെടുന്നത്. 1960 കളുടെ അവസാനത്തിൽ ആദ്യമായി കണ്ടെത്തിയ അവശിഷ്ടങ്ങൾ ഹോമോ സാപ്പിയൻസ് ഫോസിലുകളുടെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ്. എങ്കിലും അവയുടെ പഴക്കം ഇത്രയും വർഷങ്ങൾക്കും താഴെയായിരുന്നു.
Read also: 185 ആളുകളുള്ള വീട്: 11 അടുപ്പുകളിലായി ദിവസേന പാചകം ചെയ്യുന്നത് 50 കിലോ പച്ചക്കറി
പുതിയതായി കണ്ടെത്തിയ ഈ ഫോസിൽ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ ഒരു പുതിയ പഠനം അനുസരിച്ച് 2,30,000 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് നടന്ന ഒരു വലിയ അഗ്നിപർവ്വത സ്ഫോടനത്തിന് മുമ്പുള്ളതാണെന്ന് സൂചിപ്പിക്കുന്നു.ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹോമോ സാപിയൻസ് ഫോസിലുകളുടെ കണ്ടെത്തൽ 2017-ൽ പുരാവസ്തു ഗവേഷകർ പ്രഖ്യാപിച്ചിരുന്നു. മൊറോക്കോയിലെ ജബൽ ഇർഹൂഡിൽ 3,00,000 വർഷം പഴക്കമുള്ള തലയോട്ടിയായിരുന്നു അന്ന് കണ്ടെത്തിയത്. പതിറ്റാണ്ടുകളായി, കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകളുടെ തീയതി കൃത്യമായി കണ്ടെത്താൻ ശാസ്ത്രജ്ഞർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Story highlights- Oldest human fossils found in Ethiopia date 2,30,000 years back