അബ്ലൂട്ടോഫോബിയ മുതൽ നോമോഫോബിയ വരെ -മനുഷ്യനെ അങ്കലാപ്പിലാക്കുന്ന ചില അപൂർവ ഭയങ്ങൾ
ചില വസ്തുക്കൾ, സാഹചര്യങ്ങൾ എന്നിവ എന്നിവ നമ്മിൽ പലർക്കും അസ്വസ്ഥത നൽകാറുണ്ട്. ചിലന്തികളോട് ഭയമുള്ളവരുണ്ട്. ഉയരത്തോട് ഭയമുള്ളവരുണ്ട്. പക്ഷേ നമുക്ക് അവ സഹിക്കാവുന്ന ഭയങ്ങളാണ്. എന്നാൽ, വളരെ അപൂർവ്വമായ ചില ഭയങ്ങൾ അനുഭവിക്കുന്നവരുണ്ട്. അതിന്റെ ഭാഗമായി ജീവിതം പോലും കഷ്ട്ടത്തിലായവരുമുണ്ട്. അന്ഗനെയുള്ള ചില അപൂർവ്വ ഫോബിയകൾ പരിചയപ്പെടാം.
അബ്ലൂട്ടോഫോബിയ- കുളിക്കാനുള്ള ഭയമാണിത്. മുതിർന്നവരിൽ അസാധാരണമാണെങ്കിലും, കുഞ്ഞുങ്ങളിൽ അവരുടെ വികസനത്തിൻ്റെ ഭാഗമായി ഏതാനും ആഴ്ചകളോ മാസങ്ങളോ കുളിക്കുന്ന ഭയം അനുഭവിക്കുന്നു. മുതിർന്നവരിൽ, അബ്ലൂട്ടോഫോബിയ ജലവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെറുപ്പത്തിലെ ആഘാതവുമായി ബന്ധപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ശുചിത്വ പ്രശ്നങ്ങൾ കാരണം സാമൂഹിക പ്രശ്നങ്ങൾ ഇത്തരം ഭയമുള്ളവർക്ക് നേരിടേണ്ടി വരും.
ഈസോപ്‌ട്രോഫോബിയ- കണ്ണാടികളോടുള്ള ഭയം. കണ്ണാടികൾ, സ്വയം പ്രതിച്ഛായ കാണുന്ന പ്രതലങ്ങളോടുള്ള ഭയം, അല്ലെങ്കിൽ ഹൊറർ സിനിമകളിൽ നിന്നുള്ള രംഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്ധവിശ്വാസപരമായ ആശയങ്ങളിൽ നിന്ന് ആണ് ഈ ഭയം ഉടലെടുക്കുന്നത്. രാത്രിയിൽ കണ്ണാടിയിൽ നോക്കിയാൽ പ്രേതത്തെ കാണാം എന്ന തരത്തിലുള്ള കെട്ടുകഥകൾ വിശ്വസിക്കുന്നവരാണ് ഇങ്ങനെയുള്ള ഭയം അനുഭവിക്കുന്നവരിൽ അധികവും.
ചൈറ്റോഫോബിയ- മുടിയെക്കുറിച്ചുള്ള ഭയം. ഈ ഫോബിയ ഉള്ള ആളുകൾ പലപ്പോഴും മറ്റുള്ളവരുടെ മുടിയെയും മൃഗങ്ങളുടെ രോമങ്ങളെയും ഭയപ്പെടുന്നു. കട്ടിയുള്ളതും ചുരുണ്ടതുമായ മുടികൾ ഉള്ളവരെ ഇങ്ങനെയുള്ളവർ ഒഴിവാക്കും. മുടി വൃത്തികെട്ടതാണെന്നും അതുമായി സമ്പർക്കം പുലർത്തുന്നത് അവർക്ക് അസുഖമുണ്ടാക്കുമെന്നും അവർ വിശ്വസിച്ചേക്കുന്നു. തലയോട്ടിയിലെ പ്രശ്നങ്ങളോ അല്ലെങ്കിൽ മുടി കൊഴിച്ചിൽ എന്നിവയുമായി കഠിനമായി ബുദ്ധിമുട്ടുന്നവരാണ് ഇങ്ങനെയുള്ള ഭയത്തിലേക്ക് പോകുന്നത്.
ഹിപ്പോപൊട്ടൊമോൺസ്ട്രോസെക്വിപ്പെഡലിയോഫോബിയ- നീണ്ട വാക്കുകളോടുള്ള ഭയം. സെസ്ക്വിപെഡലോഫോബിയ എന്നും അറിയപ്പെടുന്നു. ഈ ഭയം സോഷ്യൽ ഫോബിയ ആയും കാണാം. കാരണം ദീർഘമായ വാക്കുകൾ ഉച്ചരിക്കുമ്പോൾ സ്വയം നാണംകെടുമോ എന്നതാണ് ഇവരുടെ പ്രധാന ഭയം.
ഓംഫാലോഫോബിയ- പൊക്കിൾ ചുഴിയോടുള്ള ഭയം. ഈ ഭയമുള്ള ആളുകൾ ബീച്ചും പൊതുസ്ഥലങ്ങളും ഒഴിവാക്കും. ടേപ്പ് അല്ലെങ്കിൽ ബാൻഡേജുകൾ ഉപയോഗിച്ച് അവർ സ്വന്തം ബെല്ലി ബട്ടണുകൾ അടയ്ക്കും.
ലാക്കനോഫോബിയ- പച്ചക്കറികളോടുള്ള ഭയം. ഈ ഫോബിയ ഉള്ള ആളുകൾക്ക് പച്ചക്കറികൾ കാണുമ്പോഴോ അല്ലെങ്കിൽ വെറുതെ ചിന്തിക്കുമ്പോഴോ കടുത്ത ഉത്കണ്ഠ അനുഭവപ്പെടും.
Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ
നോമോഫോബിയ- ഫോൺ ഇല്ലാത്ത അവസ്ഥയെക്കുറിച്ചുള്ള ഭയം. ഫോണില്ലാത്തതോ, ബാറ്ററി ഓഫാകുന്നതോ ആയ സാഹചര്യങ്ങളിൽ തീവ്രവും നിരന്തരവുമായ ഉത്കണ്ഠ നമുക്ക് അനുഭവപ്പെടാം. ചിലരിൽ അത് വളരെ സാധാരണമായ ഒരു ആശങ്കയാണ്. എന്നാൽ മറ്റുചിലർക്കത് അസഹനീയമായ അവസ്ഥയാണ്.
Story highlights- rare phobia’s of human