എസ്കലേറ്ററിന്റെ വശങ്ങളിലെ ബ്രഷുകൾ ഷൂസ് വൃത്തിയാക്കാനുള്ളതല്ല- ഇതാണ് കാരണം!

June 11, 2024

പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളിൽ കൗതുകം സൃഷ്ടിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചില കാര്യങ്ങളുണ്ടാകാറുണ്ട്. അത്തരത്തിൽ ചിലതാണ് ലിഫ്റ്റുകളിലെ കണ്ണാടിയും എസ്കലേറ്ററുകളുടെ വശങ്ങളിലെ ബ്രഷും. പലരും ഈ ബ്രഷ്‌കൊണ്ട് പലതവണ ഷൂസ് വൃത്തിയാക്കിയിട്ടുണ്ടാകും. എന്നാൽ ഷൂസ് വൃത്തിയാക്കാനല്ല, അവ ഹെവി മെഷിനറികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ ബ്രഷുകൾ സാധാരണയായി നൈലോൺ ഉപയോഗിച്ചുള്ളതാണ്. അവ ഇക്കാലത്ത് എല്ലാ എസ്കലേറ്ററുകളിലും ഉണ്ട്.

ചലിക്കുന്ന കോണിപ്പടികൾക്കും റെയിലിംഗിനും ഇടയിൽ വസ്ത്രങ്ങൾ, ഷൂസ്, ഷൂലേസുകൾ എന്നിവ അകപ്പെടാതിരിക്കാനാണ് ‘സേഫ്റ്റി ബ്രഷുകൾ’ എന്ന് വിളിക്കപ്പെടുന്ന അവ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ചില മാനസിക വിദഗ്ധർ ഈ ബ്രഷുകൾ മനഃശാസ്ത്രവുമായി ബന്ധിപ്പിക്കുന്നു. വിദഗ്ധർ പറയുന്നതനുസരിച്ച്, ബ്രഷുകൾ ഒരു മനഃശാസ്ത്രപരമായ തടസ്സമാണ്. കാരണം എസ്കലേറ്ററിലെ ഒരു യാത്രക്കാരന് അവരുടെ വസ്ത്രത്തിലോ കാലിലോ ബ്രഷ് ഉരസുന്നത് അനുഭവപ്പെടുമ്പോഴെല്ലാം ഒരു റിഫ്ലെക്സ്‌ ആക്ഷൻ എന്നോണം അകന്നു പോകാൻ സാധിക്കും. അതുകൊണ്ടാണ് വസ്ത്രങ്ങളോ ഷൂകളോ കുടുങ്ങാൻ സാധ്യതയുള്ള വശങ്ങളിൽ അവ സ്ഥാപിച്ചിരിക്കുന്നത്.

എസ്‌കലേറ്റർ അപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ആളുകൾ വശങ്ങളിൽ ചേർന്നുനിൽക്കുമ്പോൾ അവരുടെ വസ്ത്രങ്ങളും ബാഗുകളും അതിൽ കുടുങ്ങിപ്പോകുന്നത്. അതേസമയം, പലർക്കും ഇതൊരു പുതിയ അറിവായിരിക്കാം, അടുത്തിടെ ലിഫ്റ്റുകളിൽ കണ്ണാടി സ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉയർന്നിരുന്നു.

read also: ടി20 ലോകകപ്പ് ടിക്കറ്റിന് 2.5 ലക്ഷം രൂപ; ഇന്ത്യ-പാക് മത്സരം കാണാൻ ട്രാക്ടർ വിറ്റെത്തിയ പാകിസ്ഥാൻ ആരാധകൻ

ആളുകൾക്ക് എളുപ്പത്തിൽ കെട്ടിടങ്ങൾ കയറിയിറങ്ങാനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തേക്കോടി ശ്രദ്ധിച്ചാണ് എഞ്ചിനീയർമാർ ഇങ്ങനെ ലിഫ്റ്റുകളിൽ കണ്ണാടി സ്ഥാപിച്ചിരിക്കുന്നത്. ഈ കണ്ണാടികൾക്ക് പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. ആളുകളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് പ്രധാനമായും കാന്ഡി സ്ഥാപിച്ചിരിക്കുന്നത്.

Story highlights- reason behind brushes of escalators