സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മിടുക്കി; 12 വർഷത്തെ സേവനത്തിനൊടുവിൽ പോലീസ് നായയുടെ വിരമിക്കൽ ഗംഭീരമാക്കി സേന

June 24, 2024

മികച്ച സേവനങ്ങൾക്കൊടുവിൽ വിരമിക്കുന്നവർക്ക് ഏത് മേഖലയിലും അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. അങ്ങനെ ഒന്നാണ് തെലങ്കാനയിലെ പോലീസ് നായയ്ക്കും ലഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ പോലീസ് സ്‌നിഫർ ഡോഗിനെ മാലയിട്ട് ആഹ്ലാദത്തോടെ വിരമിക്കൽ ചടങ്ങൊക്കെ നൽകി യാത്ര അയക്കുന്ന കാഴ്ച ശ്രദ്ധനേടുകയാണ്. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ധയായിരുന്നു താര എന്ന പോലീസ് നായ.

തെലങ്കാനയിലെ അദിലാബാദിലുള്ള ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ചായിരുന്നു പോലീസ് സ്‌നിഫർ ഡോഗ് ജഗിലം താരയെ ഹൃദയംഗമമായ വിരമിക്കൽ ചടങ്ങ് നടത്തി ആദരിച്ചത്. 12 വർഷത്തെ മാതൃകാപരമായ സേവനത്തിന് ശേഷം താരയുടെ വിടവാങ്ങൽ ഹൃദയസ്പർശിയായ ഒരു ചടങ്ങായി നടത്തിയത് ശ്രദ്ധേയമാകുകയായിരുന്നു.

Read also: ശരീരത്ത് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം; ജപ്പാനിൽ പടർന്ന് പിടിച്ച് മംസംതീനി ബാക്റ്റീരിയ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ, താരയെ മാലകളാൽ അലങ്കരിച്ചിരിക്കുന്നതായി കാണാം. തുടർന്ന് ഒത്തുകൂടിയ പോലീസ് ടീമിൻ്റെ ആഹ്ലാദത്തിനും കരഘോഷത്തിനും ഇടയിൽ ഷാളുകൾ നായയുടെ മേൽ ഇടുന്നു. ചടങ്ങിൽ അദിലാബാദ് പോലീസ് സൂപ്രണ്ട് ഗൗഷ് ആലവും പങ്കെടുത്തു. വിശ്വസ്തതയ്ക്കും പ്രാവീണ്യത്തിനും പേരുകേട്ട താര, ലാബ്രഡോർ റിട്രീവർ കുടുംബത്തിൽ പെട്ട പെൺ നായയായിരുന്നു. കൂടാതെ ഒരു ദശാബ്ദത്തിലേറെയലായിരുന്നു താരയുടെ വൈദഗ്ധ്യം പോലീസ് സേനയിൽ ലഭ്യമായത്.

Story highlights- Sniffer dog retires after 12 years of service