ബോസ് ലേഡി; 104 വയസിലും കടലിൽപോയി കൊഞ്ചിനെ പിടിക്കുന്ന മുത്തശ്ശി!
പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്‌നങ്ങൾ നേടിയെടുക്കാനും പുതിയ തുടക്കങ്ങൾക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളിൽ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോദങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. ശരീരത്തെ പ്രായം ബാധിക്കാതെ മനസ്സിൽ ചെറുപ്പം നിലനിർത്തുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വിർജീനിയ ജിന്നി ഒലിവർ എന്ന മുത്തശ്ശി തന്റെ 104 വയസിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ, ആ പ്രായത്തിന്റെ ഒരു ലക്ഷണവും ഈ മുത്തശ്ശിയെ അലട്ടുന്നില്ല. മാത്രമല്ല, മുടങ്ങാതെ കടലിൽ കൊഞ്ചിനെ പിടിക്കാൻ പോകുകയാണ് ഈ പ്രായത്തിലും! ലോബ്‌സ്റ്റർ ലേഡി എന്നാണ് ഇവർ അറിയപ്പെടുന്നത്.
ലോബ്സ്റ്ററിംഗ് മാത്രമല്ല വിർജീനിയയുടെ പ്രത്യേകത. ഏറ്റവും അടുത്തിടെ, ഗ്രേറ്റ് ബ്രിട്ടനിലെ കാർഡിഫ് റോയൽ നേവൽ അസോസിയേഷനിൽ അംഗത്വം ലഭിക്കുകയും അഭിമാനത്തോടെ അത് സ്വീകരിക്കുകയും ചെയ്തു.80 വയസ്സ് തികഞ്ഞ വിർജീനിയയുടെ മകൻ മാക്‌സും ഇപ്പോഴും ലോബ്‌സ്റ്റേറിംഗ് ആണ് പിന്തുടരുന്നത്.
എട്ട് വയസ്സുള്ളപ്പോൾ അച്ഛനും ജ്യേഷ്ഠനുമൊപ്പം ലോബ്സ്റ്ററിംഗ് ആരംഭിച്ചതാണ് വിർജീനിയ, 96-ാം വർഷത്തിലും അതാണ് തന്റെ തൊഴിൽ എന്നതിൽ ഉറച്ചുനിൽക്കുകയാണ് അവർ.
Read also: തട്ടിപ്പിന്റെ മറ്റൊരു മുഖം; കരുതിയിരിക്കാം, വാട്ട്‌സ്ആപ്പ് വേരിഫിക്കേഷൻ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ!
1920 ജൂണിൽ റോക്ക്‌ലാൻഡിലെ ക്ലാരെഡൺ സ്ട്രീറ്റിൽ ജനിച്ച വിർജീനിയ ഇപ്പോഴും അതേ തെരുവിലാണ് താമസിക്കുന്നത്. കുടുംബപരമായി അവർ ലോബ്സ്റ്ററിംഗ് ആണ് ചെയ്യുന്നത്. ഇപ്പോഴും താൻ അതിൽ ബോസ് ആണെന്ന് ഈ മിടുക്കി മുത്തശ്ശി പറയുന്നു. വെള്ളത്തിലുള്ള ജീവിതം തനിക്കും കുടുംബത്തിനും നൽകിയ സ്വാതന്ത്ര്യം ഇഷ്ടമാണെന്നും അവർ പറഞ്ഞു.മാത്രമല്ല, ഉടനെയൊന്നും കടലിൽ പോകുന്നതിൽ നിന്നും വിരമിക്കാൻ യാതൊരു പ്ലാനും ഇല്ലെന്നും അവർ വ്യകതമാക്കുന്നു.
Story highlights- story of lobster lady