ഇത് ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം!

June 26, 2024

പ്രത്യേകതകൾ ഓരോ നാടിനുമുണ്ടാകും. അത്തരത്തിൽ ശ്രദ്ധനേടിയ ഒരു ഇടമാണ് ചൈനയിലെ യാഞ്ചിൻ കൗണ്ടി. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ചെങ്കുത്തായ മലനിരകൾക്കിടയിലും നാൻസി നദിയുടെ തീരത്തുമായാണ് ഈ നഗരം നിർമ്മിച്ചിരിക്കുന്നത്. ഇടുങ്ങിയത് എന്നുപറയുമ്പോൾ ചെറുത് എന്ന അർത്ഥമില്ല.

കാരണം അതിൻ്റെ ജനസംഖ്യ 5 ലക്ഷത്തിലധികം വരും. ഈ നഗരത്തിൻ്റെ മനോഹരമായ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ചർച്ചയായിരിക്കുന്നത്. വിഡിയോയിൽ, പർവതങ്ങൾക്കിടയിൽ ഒരു നദി ഒഴുകുന്നത് കാണാം, ആ നദിയുടെ ഇരുവശത്തും വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത് കാണാം. കണ്ടാൽ അങ്ങനെയൊരു നഗരം ഉണ്ടെന്ന് വിശ്വസിക്കാൻ പോലും സാധിക്കില്ല. കാരണം, കൂറ്റൻ ബഹുനില കെട്ടിടങ്ങളാണ് ഇരുകരയിലുമായി ഉള്ളത്.

Read also: മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരെ ബോധവാന്മാരാകാം- ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിൻ്റെ ഏറ്റവും ഇടുങ്ങിയ പ്രദേശത്ത് 30 മീറ്ററാണ്. ഏറ്റവും വിശാലമായ പ്രദേശം 300 മീറ്ററും. നദിയുടെ ഇരുവശങ്ങളിലും ഗതാഗതത്തിനായി ഒരു റോഡ് മാത്രമാണുള്ളത്. നദിയായതിനാൽ ഈ റോഡുകൾക്ക് കിലോമീറ്ററുകളോളം നീളമുണ്ട്. എന്നാൽ പാലങ്ങളുടെ എണ്ണം കുറവാണ്. ഇരുകാരകളും തമ്മിൽ അതിനാൽ തന്നെ ബന്ധിപ്പിച്ചിരിക്കുന്നത് കുറവാണ്. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാൻ നദീതീരത്ത് നഗരം നിർമ്മിച്ചതിനാൽ, നദിക്കരയിലെ കെട്ടിടങ്ങൾ തൂണുകളുടെ സഹായത്തോടെ നിർമ്മിച്ചതാണ്. അതുകൊണ്ട് വെള്ളപൊക്കം ഭയക്കേണ്ടതില്ലെന്നു പറയപ്പെടുന്നു.

Story highlights- the narrowest city in the world