വിരാട് കോഹ്‌ലി ഇഫക്‌റ്റ്- ടൈംസ് സ്‌ക്വയറിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ജീവൻ തുടിക്കുന്ന പ്രതിമ

June 25, 2024

ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് തുടക്കമിട്ട കാലംതൊട്ടേ വിരാട് കോഹ്‌ലിയുടെ ജനപ്രീതി അതിരുകൾ ഭേദിച്ച് കുതിച്ചിരുന്നു. വിദേശ ക്രിക്കറ്റ് താരങ്ങൾ പോലും അദ്ദേഹത്തോടുള്ള ആരാധന തുറന്നു പറഞ്ഞിരുന്നു. ഇന്നും ആ ജനപ്രീതിക്ക് യാതൊരു മാറ്റും കുറഞ്ഞിട്ടില്ല. അതിനുള്ള ഉദാഹരണമാണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓൾറൗണ്ടർ താരത്തിൻ്റെവലിയ പ്രതിമ അനാച്ഛാദനം ചെയ്തിരിക്കുന്നത്.

കോഹ്‌ലിയുടെ വിശ്വാസ്യത, ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ലൈനപ്പിലെ ഒഴിച്ചുകൂടാനാവാത്ത അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ അജയ്യമായ ശക്തിയിലേക്ക് മാത്രമല്ല, കഴിഞ്ഞ ദശകത്തിൽ ക്രിക്കറ്റ് ലോകത്തെ മഹാന്മാരിൽ ഒരാളെന്ന നിലയിലേക്കും പ്രവർത്തിച്ചിട്ടുണ്ട്. കോഹ്‌ലിയുടെ സ്വർണ്ണത്തിൽ നിർമ്മിച്ച കൂറ്റൻ പ്രതിമയുടെ ഒരു ദൃശ്യം ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Read also: സമ്മർ സോളിസ്റ്റിസ് 2024; ഇന്ന് ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് സാക്ഷ്യം വഹിക്കാം

കാൽമുട്ടിൽ ക്രിക്കറ്റ് പാഡുകളുമായി, കൈയിൽ ബാറ്റുമായി ഉയർന്നുനിൽക്കുന്ന പ്രതിമ ഏതൊരു ആരാധകനെയും അഭിമാനം കൊള്ളിക്കുന്നതാണ്. പ്രശസ്ത മെത്ത ബ്രാൻഡായ ഡ്യൂറോഫ്ലെക്‌സ് ആണ് അദ്ദേഹത്തിന്റെ പ്രതിമ അവിടെ സ്ഥാപിച്ചത്. “ഐക്കണിക് ടൈംസ് സ്‌ക്വയറിലെ വിരാട് കോഹ്‌ലിയുടെ വലിയ പ്രതിമ. ഈ രാജാവിൻ്റെ കടമ, ഞങ്ങൾ ആഗോളതലത്തിലേക്ക് കൊണ്ടുപോകുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നു! വിരാട് കോഹ്‌ലിക്ക് ഞങ്ങൾ നല്ല ഉറക്കവും മികച്ച ആരോഗ്യവും നൽകുന്നു’ എന്നുപറഞ്ഞുകൊണ്ട് ഡ്യൂറോഫ്ലെക്‌സ് വിഡിയോ എക്‌സിൽ പങ്കിട്ടിട്ടുമുണ്ട്.

Story highlights- virat Kohli’s a life-size statue at Times Square