ചരിത്രം രചിച്ച് പൂജ തോമർ- അൾട്ടിമേറ്റ് ഫൈറ്റിങ്ങ് ചാംബ്യൻഷിപ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി

June 10, 2024

അൾട്ടിമേറ്റ് ഫൈറ്റിങ്ങ് ചാംബ്യൻഷിപ് ലൂയിസ്‌വില്ലെ 2024-ൽ ബ്രസീലിൻ്റെ റയാനെ ഡോസ് സാൻ്റോസിനെ തോൽപ്പിച്ച് വിജയഗാഥ കുറിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി പൂജ തോമർ ചരിത്രം സൃഷ്ടിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ പൂജ കഴിഞ്ഞ വർഷവും ഒന്നാമതെത്തി. വനിതകളുടെ സ്ട്രോവെയ്റ്റ് ഡിവിഷനിലെ തൻ്റെ ആദ്യ പോരാട്ടത്തിൽ, 30-27, 27-30, 29-28 എന്നീ സ്‌കോറുകൾക്ക് അവർ വിജയിക്കുകയായിരുന്നു.

ബ്രസീലിൻ്റെ റയാനെ ഡോസ് സാൻ്റോയും പൂജയും തങ്ങളുടെ ശക്തിപ്രകടനം നടത്തിയ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്. ശക്തമായ ബോഡി കിക്കുകൾ ഉപയോഗിച്ച് പൂജ ആദ്യ റൗണ്ടിൽ തന്നെ ആധിപത്യം സ്ഥാപിച്ചു.

Read also: അലങ്കാരങ്ങൾക്ക് ഇലകൾ, മണ്ഡപം ഒരുക്കിയത് കരിമ്പിൽ- മാതൃകയായി സീറോ വേസ്റ്റ് കല്യാണം!

രണ്ടാം റൗണ്ടിൽ ഡോസ് സാൻ്റോസ് മേൽക്കൈ നേടി. നിരന്തരം മുന്നേറുകയിരുന്നു. മാത്രമല്ല, പൂജയുടെ അതേരീതികൾ എതിർമത്സരാർത്ഥിയും സ്വീകരിച്ചതോടെ മത്സരം കനത്തു. അവസാന റൗണ്ട് തീവ്രവും തുല്യവുമായ മത്സരമായിരുന്നു, പക്ഷേ പൂജയുടെ നിർണായകമായ പുഷ് കിക്ക് നോക്ക്ഡൗൺ അവർക്ക് വിജയം സമ്മാനിക്കുകയിരുന്നു.

Story highlights- Who is Puja Tomar?