അഴക് നടനം- 95 വയസ്സുള്ള മുത്തശ്ശിയുടെ മനോഹര നൃത്തം

June 25, 2024

തീർച്ചയായും പ്രായം ഒരു സംഖ്യ മാത്രമാണ്. ഇതിന് തെളിവാകുകയാണ് അനിലമ്മ എന്ന മുത്തശ്ശി കഴിഞ്ഞ ഏതാനും നാളുകളായി നൃത്ത ചുവടുകളും രസകരമായ ഡയലോഗുകളുമായി പ്രായമായ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ താരമായി മാറി. അടുത്തിടെ ഹിന്ദി, പഞ്ചാബി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന പ്രായമായ സ്ത്രീയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ, 95 വയസ്സുള്ള ഒരു സ്ത്രീ ഒരു തമിഴ് ഗാനത്തിന് നൃത്തം ചെയ്യുന്നതിൻ്റെ വിഡിയോ ശ്രദ്ധനേടുകയാണ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ വിശ്രാന്തി ഹോമിൽ ‘ഓ രസിക്കും സീമാനേ’ എന്ന പാട്ടിന് മുത്തശ്ശിമനോഹരമായി നൃത്തം ചെയ്യുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.1940-കളിൽ കലാഷേത്ര ഫൗണ്ടേഷനിലെ വിദ്യാർത്ഥിനിയായിരുന്ന സ്ത്രീ ‘ചന്ദ്രലേഖ’ പോലുള്ള സിനിമകളുടെ പശ്ചാത്തല നർത്തകിയായി പ്രവർത്തിച്ചിട്ടുമുണ്ട്.

Read also: ശരീരത്ത് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം; ജപ്പാനിൽ പടർന്ന് പിടിച്ച് മംസംതീനി ബാക്റ്റീരിയ

എക്‌സിൽ വിഡിയോ പങ്കിട്ടുകൊണ്ട് ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ് (ഐആർഎഎസ്) ഓഫീസർ അനന്ത് രൂപനഗുഡി എഴുതി, ‘വിശ്രാന്തി ഹോമിൽ, 95 വയസ്സുള്ള ഈ സ്ത്രീ, ഒരു പ്രോഗ്രാമിനിടെ ഈ പഴയ തമിഴ് ഗാനത്തിനായി നൃത്തം ചെയ്തു. 1940-കളിൽ കലാക്ഷേത്ര ഫൗണ്ടേഷൻ്റെ വിദ്യാർത്ഥിനിയായിരുന്ന അവർ ചന്ദ്രലേഖ (1948) പോലുള്ള സിനിമകളിൽ നൃത്തം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. നിരവധി ആളുകൾ വിഡിയോയ്ക്ക് കമന്റ്റ് ചെയ്തിട്ടുണ്ട്. വളരെ പ്രചോദനാത്മകമാണ് ഈ കാഴ്ച.

Story highlights- Woman 95 gracefully dance