ഓട്ടിസം ബാധിച്ച മകൾ നൃത്തവേദിയിൽ; നിർദേശങ്ങൾ നൽകി ആകാംക്ഷയോടെ സദസ്സിൽ അമ്മ- ഹൃദ്യമായ വിഡിയോ

June 17, 2024

ചില കാഴ്ചകൾ നമ്മളെ ആനന്ദിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യും. ഹൃദ്യമായ അങ്ങനെയുള്ള നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ,അത്തരത്തിൽ ഒരു അനുഭവമാണ് ശ്രദ്ധനേടുന്നത്. ഒരു അമ്മയും മകളുമാണ് വിഡിയോയോയിൽ ഉള്ളത്. പരമ്പരാഗത വസ്ത്രം ധരിച്ച് നൃത്തവേദിയിൽ നിൽക്കുകയാണ് മകൾ. സദസിൽ അമ്മയുമുണ്ട്.(woman guiding autistic daughter through dance)

സംഗീതം ആരംഭിക്കുമ്പോൾ, അമ്മയും ചുവടുകൾ കാണിക്കുന്നു, ഓരോ നൃത്തച്ചുവടുകളും മനോഹരമായി മകളിലേക്ക് എത്തിക്കുകയാണ് ആ ‘അമ്മ. മകളുടെ ചലനങ്ങൾ അമ്മയ്‌ക്കൊപ്പം നീങ്ങുന്നു. അമ്മയെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊച്ചു പെൺകുട്ടി ചുവടുവയ്ക്കുകയാണ്. അവൾ ഓരോ ചുവടും പ്രതിഫലിപ്പിക്കുന്നു, അവളുടെ സന്തോഷവും ആവേശവും എല്ലാവർക്കും കാണാനാകും. ഓട്ടിസം ബാധിതയാണ് ഈ മകൾ എന്നതാണ് ശ്രദ്ധേയം.

Read also: തട്ടിപ്പിന്റെ മറ്റൊരു മുഖം; കരുതിയിരിക്കാം, വാട്ട്‌സ്ആപ്പ് വേരിഫിക്കേഷൻ കോളുകൾ അറ്റൻഡ് ചെയ്യുമ്പോൾ!

എക്‌സിൽ പങ്കുവെച്ച ഈ വിഡിയോ ശക്തമായ അടിക്കുറിപ്പോടെയാണ് വരുന്നത്:’ഓട്ടിസം ബാധിച്ച കുട്ടിയെ ഒരു നൃത്ത മത്സരത്തിൽ അവതരിപ്പിക്കാൻ അമ്മ സഹായിക്കുന്നു…പ്രത്യേകരായ കുട്ടികളെ വളർത്തുന്നതിന് ആവശ്യമായ വേദനയും ക്ഷമയും അർപ്പണബോധവും എത്രയാണെന്ന് ഊഹിക്കാൻ പോലും കഴിയില്ല! പ്രണാമം.’- ഒട്ടേറെ കീഴടക്കികഴിഞ്ഞു ഈ കാഴ്ച.

Story highlights- woman guiding autistic daughter through dance