മരിച്ചവരുടെ നഗരത്തിൽ കണ്ടെത്തിയത് 1400 മമ്മികൾ; ആ ദുരൂഹ മരണങ്ങളുടെ കഥ പുറത്ത്!
ഈജിപ്ത് എന്നും മരണങ്ങളിലൂടെ പ്രസിദ്ധി നേടിയ നഗരമാണ്. കാരണം, മരിച്ചവരെ മമ്മികളാക്കി സൂക്ഷിക്കുന്ന പതിവ് അവർ നൂറ്റാണ്ടുകൾക്ക് മുൻപ് ആചരിച്ചുപോന്നതാണ്. ആ രീതിക്ക് മാറ്റം വന്നെങ്കിലും കാലങ്ങൾക്കിപ്പുറവും ധാരാളം ശേഷിപ്പുകൾ കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ, ഈജിപ്ഷ്യൻ നഗരത്തിൽ പുരാവസ്തു ഗവേഷകർ 36 ശവകുടീരങ്ങൾ പുതിയതായി കണ്ടെത്തി. ഓരോ ശവകുടീരത്തിലും 30 മുതൽ 40 വരെ മമ്മികൾ അടങ്ങിയിരിക്കുന്നു. ഈജിപ്ഷ്യൻ നഗരത്തിൽ നിന്നാണ് ഈ ശവകുടീരങ്ങൾ കണ്ടെത്തിയത്, അതിനെ ശാസ്ത്രജ്ഞർ “മരിച്ചവരുടെ നഗരം” ആയി വിശേഷിപ്പിക്കുന്നു.
900 വർഷമായി ഈ ശവകുടീരങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നുഎന്നും അവിടെ അടക്കം ചെയ്ത ആളുകൾ പകർച്ചവ്യാധികൾ മൂലം മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ശവകുടീരങ്ങൾ കണ്ടെത്തിയ നഗരത്തിൻ്റെ പേര് അസ്വാൻ എന്നാണ്, മുമ്പ് സ്വാൻ എന്നറിയപ്പെട്ടിരുന്ന നഗരമാണ് ഇത്. മാർക്കറ്റ് എന്നാണ് ആ വാക്കിന്റെ അർത്ഥം. 4,500 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ അസ്വാൻ നഗരം വ്യാപാരത്തിലും ഖനനത്തിലും സൈനിക മേഖലയായും ഒരു പ്രധാന പങ്ക് വഹിച്ചു. നൈൽ നദിയുടെ കിഴക്കൻ തീരത്താണ് അസ്വാൻ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ജനസംഖ്യയിൽ പുരാതന പേർഷ്യക്കാർ, ഈജിപ്തുകാർ, റോമാക്കാർ, ഗ്രീക്കുകാർ, എന്നിവരൊക്കെ ഉൾപ്പെട്ടിരുന്നു.
Read also: ‘ഇന്ത്യ വിജയിച്ചപ്പോഴും ഞങ്ങളുടെ മകളുടെ ഏറ്റവും വലിയ ആശങ്ക മറ്റൊന്നായിരുന്നു’- അനുഷ്‌ക ശർമ്മ
പുരാവസ്തു ഗവേഷകരുടെ സംഘം അഞ്ച് വർഷത്തോളം സമയമെടുത്താണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. ശ്മശാന സ്ഥലം ഏകദേശം 270,000 അടി താഴ്ചയിൽ ആണുള്ളത്. ആധുനിക ആഗാ ഖാൻ മൂന്നാമൻ്റെ ശവകുടീരത്തിന് സമീപമുള്ള ഒരു കുന്നിൻ മുകളിൽ പാളികളായി ക്രമീകരിച്ചിരിക്കുന്ന പുരാതന ശവകുടീരങ്ങളുടെ 10 ടെറസുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഖനന പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ആളുകളെ അവരുടെ ക്ലാസ് അനുസരിച്ച് കുഴിച്ചിട്ടതായി കണ്ടെത്തി. ബിസി 600-നും എഡി 300-നും ഇടയിലുള്ള കാലത്താണ് ഈ ശവകുടീരങ്ങളെന്ന് സംഘം പറഞ്ഞു. 1400 മമ്മികളെയാണ് കണ്ടെത്തിയത്.
Story highlights- 1400 mummies found in Egypts City of Dead