ചിരി നിയന്ത്രിക്കാനാകാത്ത അപൂർവ്വ അവസ്ഥ; അനുഭവം പങ്കുവെച്ച് നടി അനുഷ്ക ഷെട്ടി
പ്രിയതാരങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകർ വളരെയധികം ചർച്ചയാക്കാറുണ്ട്. അടുത്തിടെയായി ഒട്ടുമിക്ക താരങ്ങളും അവരുടെ രോഗാവസ്ഥ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം തനിക്ക് മയോസിറ്റിസ് പ്രശ്‌നമുണ്ടായിരുന്നെന്ന് നടി സാമന്ത വെളിപ്പെടുത്തി. തനിക്ക് നിറം മാറുന്ന അപൂർവ രോഗമാണെന്ന് നടി മംമ്ത മോഹൻദാസ് പറഞ്ഞു. അതേസമയം ശ്രുതി ഹാസൻ, പൂനം കൗർ തുടങ്ങിയ നടിമാരും തങ്ങളുടെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ, നടി അനുഷ്ക ഷെട്ടിയുടെ രോഗാവസ്ഥയും ശ്രദ്ധനേടുകയാണ്. നടി അനുഷ്‌ക ഷെട്ടിക്ക് അപൂർവ രോഗമാണെന്ന വാർത്ത ആരാധകരിലേക്ക് അടുത്തിടെയാണ് എത്തിയത്. ഒരു അഭിമുഖത്തിൽ തനിക്ക് അപൂർവ രോഗമുണ്ടെന്ന് അവർ പറഞ്ഞു. തമാശ നിറഞ്ഞ ഒരു സാഹചര്യത്തിൽ ചിരിക്കാൻ തുടങ്ങിയാൽ, അത് നിയന്ത്രിക്കുന്നത് അനുഷ്കയുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല. ചിരി തുടങ്ങിയാൽ തുടർച്ചയായി 15 മുതൽ 20 മിനിറ്റ് വരെ നിർത്താതെ പൊട്ടിച്ചിരിക്കും. ഷൂട്ടിംഗ് നിർത്തേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ട് എന്ന് അനുഷ്ക പറയുന്നു. സ്യൂഡോബള്‍ബര്‍ അഫക്ട് എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
Read also: ആയിരക്കണക്കിന് ആളുകൾക്കായി നിർമിച്ച തുലൂ; നിർമിതിയിൽ വിസ്മയിപ്പിച്ച് ഹക്ക ജനതയുടെ പുരാതന കോട്ടകൾ
2005ൽ നാഗാർജുനയ്‌ക്കൊപ്പം സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക പ്രശസ്തയായത്. ഈ ചിത്രത്തിൻ്റെ വിജയത്തിന് ശേഷം അവർ നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. തുടർന്ന് തമിഴ് സിനിമാ ലോകത്ത് സൂര്യ, വിജയ്യ് തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചു. അരുന്ധതി, ഭാഗമതി, ഇന്ദ്രസേന തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മികച്ച നടി എന്ന നിലയിലും അവർ അറിയപ്പെടുന്നു.
Story highlights- anushka shetty about her health condition