ഷൂട്ടിംഗ് കാണാൻ സ്ഥിരമെത്തുന്ന കുട്ടി ആരാധകന് മമ്മൂട്ടിയുടെ സർപ്രൈസ് പിറന്നാൾ സമ്മാനം

July 17, 2024

പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. മികച്ച എന്ന നടന്‍ എന്നതിലുപരി വലിയൊരു മനുഷ്യസ്‌നേഹി കൂടെയാണ് നടന്‍ മമ്മൂട്ടി എന്ന് മലയാളികള്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.

ഇപ്പോഴിതാ, തന്റെ ഒരു കുഞ്ഞാരാധകന് നടൻ നൽകിയ സർപ്രൈസ് ആണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, തന്റെ ഒരു കുഞ്ഞാരാധകന് നടൻ നൽകിയ സർപ്രൈസ് ആണ് ശ്രദ്ധനേടുന്നത്. ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായ കുഞ്ഞാരാധകന് പിറന്നാൾ സർപ്രൈസ് ആണ് മമ്മൂട്ടി നൽകിയത്.

Read also: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിയെടുത്തപ്പോൾ കിട്ടിയത് നിധികുംഭം; അതേയിടത്ത് കുഴിച്ചപ്പോൾ വീണ്ടും നിധി!

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഈ ലൊക്കേഷന് സമീപം താമസിക്കുന്ന മഹാദേവ് എന്ന കുഞ്ഞ് ആരാധകൻ മമ്മൂട്ടിയെ കാണാൻ സ്ഥിരമായി എത്തും. കഴിഞ്ഞ ദിവസം മഹാദേവിന്റെ പിറന്നാൾ ആയിരുന്നു. ഇതറിഞ്ഞ മമ്മൂട്ടി മഹാദേവിന് ഒരു സമ്മാനവുമായാണ് അന്ന് സെറ്റിൽ എത്തിയത്. ഒരു ടോയ് കാർ ആണ് സമ്മാനമായി ലഭിച്ചത്.

Story highlights- mammootty’s sweet surprise for his fan