നാലാം വയസിൽ നഷ്ടമായ മാതാപിതാക്കളെ 12 വർഷത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി യുവാവ്

July 4, 2024

ഒരിക്കൽ നഷ്ട്ടമായ എന്തും കാലങ്ങൾക്ക് ശേഷം തിരികെ ലഭിച്ചാൽ അത് വല്ലാത്തൊരു അനുഭൂതി തന്നെയാണ്. അപ്പോൾ ചെറുപ്പത്തിൽ നഷ്ടമായ മാതാപിതാക്കളെ തിരികെ ലഭിച്ചാലോ? 12 വർഷത്തെ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തിയിരിക്കുകയാണ് ഒരു യുവാവ്. പിഎച്ച്‌ഡി ബിരുദധാരിയായ ഗൗമിംഗ് മാർട്ടൻസ് ആണ് തൻ്റെ ജന്മമാതാപിതാക്കളെ കണ്ടെത്തിയത്. നാലാം വയസ്സിൽ ചൈനയിലെ ഒരു അനാഥാലയത്തിൽ നിന്ന് ഡച്ച് ദമ്പതികൾ ദത്തെടുത്തതായിരുന്നു അദ്ദേഹത്തെ. മുതിർന്നപ്പോൾ ജന്മം നൽകിയ മാതാപിതാക്കളെ അദ്ദേഹം കണ്ടെത്തുകയായിരുന്നു.

1994-ൽ കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള വീട്ടിൽ നിന്ന് മാതാപിതാക്കളോടൊപ്പം തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള അമ്മയുടെ ജന്മനാടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഗൗമിംഗ് മാർട്ടൻസിനി മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത്. വെറും മൂന്ന് വയസ്സുള്ളപ്പോൾ ആയിരുന്നു ആ നഷ്ടമാകൽ. അന്ന് ചില വ്യക്തികൾ ഗൗമിംഗ് മാർട്ടൻസിനെ ഒരു അനാഥാലയത്തിലേക്ക് അയച്ചു, പിന്നീട് 1996-ൽ ഡച്ച് ദമ്പതികളായ ജോസെഫും മരിയ മാർട്ടൻസും കുട്ടിയെ ദത്തെടുത്തു.

ആ അനാഥാലയം അദ്ദേഹത്തിന് ഗൗമിംഗ് എന്ന് പേരിട്ടു. ദത്തെടുത്ത ഡച്ച് വംശജരായ മാതാപിതാക്കൾ ആ പേര് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. വളർന്നപ്പോൾ കുട്ടിയുടെ ജീവശാസ്ത്രപരമായ മാതാപിതാക്കളെ തിരയാൻ അവർ അവനെ പ്രോത്സാഹിപ്പിച്ചു. 2007-ൽ ആയിരുന്നു ഗൗമിംഗ് മാതാപിതാക്കളെ തിരഞ്ഞുതുടങ്ങിയത്. സൂചനകളെ തുടർന്ന് ചൈനയിലേക്ക് അന്വേഷണം വിപുലീകരിച്ചു. നിരാശപ്പെടാതെ, ഗൗമിംഗ് മാർട്ടെൻസ് തൻ്റെ തിരച്ചിൽ തുടർന്നു, അഞ്ച് വർഷം മാൻഡാരിൻ പഠിക്കുകയും തൻ്റെ യൂണിവേഴ്സിറ്റി വർഷങ്ങളിൽ ചൈനയിലേക്കുള്ള യാത്രകൾക്കായി പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തു.

Read also: വീട്ടിലെ കല്യാണത്തിന് മുന്നോടിയായി നിർധനരായ 50 വധൂവരന്മാർക്ക് ഗംഭീര വിവാഹമൊരുക്കി അംബാനി കുടുംബം

പിന്നീട് ഗൗമിംഗ് മാർട്ടൻസ് 2012-ൽ ബയോബെയ്ഹുജിയ (ബേബി കം ഹോം) എന്ന സന്നദ്ധ സംഘടനയിൽ ചേർന്നു, ഇത് കാണാതായ കുടുംബങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന സംഘടനയാണ്. അങ്ങനെ ആ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ അവൻ തൻ്റെ ജീവശാസ്ത്രപരമായ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. ഗൗമിംഗിന്റെ മിസ്സിങ്ങിന് ശേഷം മാതാപിതാക്കളും തിരച്ചിലിൽ ആയിരുന്നു.

Story highlights- Man Reunites With Birth Family After 12 Years